കോട്ടയം നഗര മധ്യത്തിലെ ഷാൻ കൊലപാതകം: കൊല നടത്തിയത് ഒന്നാം പ്രതി ജോമോന്റെ സുഹൃത്തായ ഗുണ്ടയെ മർദിച്ചതിന്റെ പ്രതികാരം തീർക്കാൻ : പൊലീസ് നടത്തിയത് കൃത്യമായ ഇടപെടലന്ന് ജില്ലാ പൊലീസ് മേധാവി

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ യുവാവിനെ തല്ലിക്കൊലപ്പെടുത്തിയത് ഒന്നാം പ്രതിയായ ജോമോന്റെ സുഹൃത്തിനെ മർദിച്ച് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന്റെ വൈരാഗ്യത്തെ തുടർന്നെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കീഴുക്കുന്ന് സ്വദേശി ഷാനെ കെ.ഡി ജോമോന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഒക്ടോബറിൽ കേസിൽ ഉൾപ്പെട്ട ഒരു പ്രതിയെ ഷാന്റെ സുഹൃത്ത്
തൃശൂരിൽ വിളിച്ച് വരുത്തി മർദ്ദിച്ചിരുന്നു. ഇതിന് ശേഷം ഈ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഇതിന് സോഷ്യൽ മീഡിൽ പ്രചരിച്ച വീഡിയോയിൽ ഷാനും സുഹൃത്തുക്കളും ലൈക്കും കമന്റും ചെയ്തിരുന്നു. ഇത് ജോമോനും സുഹൃത്തുക്കൾക്കും അപമാനമായി മാറിയിരുന്നു. ഇതിന് പ്രതികാരം തീർക്കുന്നതിന് വേണ്ടിയാണ് ഷാനെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് , ജോമോന്റെ സുഹൃത്തിനെ മർദ്ദിച്ച ആളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഷാനെ തട്ടി കൊണ്ടുപോയി മർദ്ദിച്ചത്.
ജോമോന്റെ സുഹൃത്തിനെ മർദിച്ചതിന് സമാനമായ രീതിയിൽ തന്നെയാണ് പ്രതികൾ ഷാനെയും മർദിച്ചത്. ഈ മർദനത്തിനിടെയാണ് ഷാൻ കൊല്ലപ്പെട്ടത്. തുടർന്ന് , പൊലീസ് പരിശോധന നടക്കുന്നതിനാൽ ജോമോന്റെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷന് നൂറ് മീറ്റർ അകലെ ജോമോനെ ഇറക്കി വിട്ട ശേഷം ഒപ്പമുണ്ടായിരുന്ന പ്രതികൾ രക്ഷപെട്ടു. ഇവിടെ നിന്നാണ് ജോമോൻ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
ജോമോനൊപ്പം ഉണ്ടായിരുന്ന അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ് എന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. ജോമോനെതിരെ നിലവിൽ 15 കേസുകൾ നിലവിലുണ്ട്.
https://www.facebook.com/Malayalivartha


























