എറണാകുളത്ത് യുവാവ് തീ കൊളുത്തി മരിച്ചു; മരണപ്പെട്ടത് മരോട്ടിച്ചോട് സ്വദേശി ആന്റോ

എറണാകുളം കാലടി മരോട്ടിച്ചുവട്ടില്‍ യുവാവ് പാടശേഖരത്ത് തീ കൊളുത്തി മരിച്ചു. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടില്‍ ആന്റോ (32) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം . പാടത്തിന് നടുവിലായുള്ള റോഡിലാണ് തീ കൊളുത്തി മരിച്ചത്. വിജനമായ സ്ഥലമാണിത്.
നാട്ടുകാര്‍ ചേര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ മാസമാണ് വിദേശത്തായിരുന്ന ആന്റോ നാട്ടിലെത്തിയത്. ഭാര്യ :നിയ. രണ്ട് മക്കളുണ്ട്. അങ്കമാലി പോലീസ് മേല്‍നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























