പൊലീസുകാർക്കിടയിലും കൊവിഡ് കുതിക്കുന്നു..!!! സംസ്ഥാനത്ത് അറുനൂറിലേറെ പൊലീസുകാർക്ക് കൊവിഡ്, മുപ്പതോളം പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ, നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് വിമര്‍ശനങ്ങള്‍

സംസ്ഥാനത്ത് പൊലീസുകാർക്കിടയിലും കൊവിഡ് കേസുകൾ കൂടുന്നു. രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്തെ അറുനൂറോളം പൊലീസ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് മൂന്നാം തരംഗത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുപ്പതോളം പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്.
സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ പോലെ തന്നെ അവശ്യ സേവന വിഭാഗമാണ് പൊലീസും. അവര്‍ക്കിടയില്‍ തന്നെ കൊവിഡ് കേസുകള്‍ കൂടുന്നത് സംസ്ഥാനത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രണ്ടാഴ്ചക്കിടെ 610 പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 80 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. 530 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വേണ്ട വിധത്തില്‍ ഡ്യൂട്ടി ക്രമീകരിക്കാന്‍ സാധിക്കാതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.ഗുണ്ടാവിളയാട്ടവും ക്രമസമാധാന പ്രശ്‌നങ്ങളും സംസ്ഥാനത്ത് ഇപ്പോള്‍ രൂക്ഷമാണ്. ഇത് കൂടാതെ കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും പൊലീസിന്റെ തന്നെ ആവശ്യമുണ്ട്. സംസ്ഥാനത്തെ എട്ട് സ്റ്റേഷനില്‍ സിഐമാരടക്കം രോഗബാധിതരാണ്.
ആദ്യ രണ്ട് തരംഗ സമയത്തും സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാന്‍ ഡ്യൂട്ടി ക്രമീകരണവും ജോലിയില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ഡിജിപി നല്‍കിയിരുന്നു. സാനിറ്റൈസറും മാസ്‌കും കയ്യുറകളുമെല്ലാം വിതരണവും ചെയ്തിരുന്നതാണ്. സംസ്ഥാനത്താകെ മുപ്പതോളം സ്റ്റേഷനുകളിൽ അഞ്ചിലേറെപ്പേർ ഒരുമിച്ചു രോഗികളായതു പ്രതിസന്ധിയ്ക്ക് കാരണമാകുന്നുണ്ട്.
https://www.facebook.com/Malayalivartha


























