കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോളേജില്‍ ഡി ജെ പാര്‍ട്ടി, അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ പൊലീസ് കേസ്; മാനദണ്ഡങ്ങൾ തെറ്റിച്ചിട്ടില്ലെന്ന് പ്രിൻസിപ്പാൾ, ഡി ജെ പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പരിപാടി നിർത്തിവെച്ചു

പട്ടാമ്പി ഗവണ്‍മെന്റ് സംസ്കൃത കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡി ജെ പാര്‍ട്ടി.
500ലേറെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഡി ജെ പാര്‍ട്ടി നടത്തിയത്. ഇതിനെ തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കോളേജ് പ്രിന്‍സിപ്പാള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും 100 പേര്‍ക്കുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നതെന്നും പ്രിന്‍സിപ്പാള്‍ സുനില്‍ ജോണ്‍ പറഞ്ഞു. ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രിന്‍സിപ്പാള്‍ ഇടപ്പെട്ട് പരിപാടി നിര്‍ത്തിവച്ചു. രാവിലെ ആരംഭിച്ച പരിപാടി ഉച്ചയോടെ നിര്‍ത്തിയെന്നും പ്രിന്‍സിപ്പാള്‍ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
പൊതു പരിപാടികള്‍ക്ക് അമ്പതില്‍ കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിക്കരുതെന്ന ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കുമ്ബോഴാണ് അഞ്ഞൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് കൊണ്ട് കോളേജില്‍ ഡി ജെ പാര്‍ട്ടി സംഘടിപ്പിച്ചത്. കോളേജ് അദ്ധ്യാപകരുടെ അറിവോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha


























