കോവിഡ് വ്യാപനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിദിനം 3000 പേര്‍ക്ക് മാത്രം ദര്‍ശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും ദര്‍ശനം.
ക്ഷേത്രത്തിലെ ചോറൂണ് വഴിപാട് നിര്‍ത്തിവച്ചു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കലാപരിപാടികള്‍ ഒഴിവാക്കി. വിവാഹത്തിന് 10 പേര് മാത്രമേ പങ്കെടുക്കാവൂ. ഫോട്ടോഗ്രാഫര്‍മാരായി രണ്ടു പേര് മാത്രമേ ആകാവൂ എന്നും നിര്‍ദ്ദേശമുണ്ട്.
കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ കലാമണ്ഡലം കാമ്ബസും അടച്ചു. ഇനി മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ബുധനാഴ്ച മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും.
https://www.facebook.com/Malayalivartha


























