മോഫിയ പര്‍വീണിന്റെ ആത്മഹത്യ കേസ്... മോഫിയ പര്‍വീണ്‍ അനുഭവിച്ചത് ക്രൂര പീഡനം, ഭര്‍ത്താവ് സുഹൈലിനെ ഒന്നാം പ്രതിയും അമ്മ റുഖിയ രണ്ടാം പ്രതിയും പിതാവ് യൂസഫ് മൂന്നാം പ്രതിയും

മോഫിയ പര്‍വീണിന്റെ ആത്മഹത്യ കേസില്‍ പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഗാര്‍ഹികപീഡനത്തെ തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തത്. കേസില്‍ മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ ഒന്നാം പ്രതിയും അമ്മ റുഖിയ രണ്ടാം പ്രതിയും പിതാവ് യൂസഫ് മൂന്നാം പ്രതിയുമാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ പീഡനമാണ് മോഫിയ അനുഭവിച്ചിരുന്നതെന്ന് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
മോഫിയയെ ഭര്‍ത്താവ് സുഹൈലും ഭര്‍ത്തൃമാതാവ് റുഖീനയും നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും ഈ മര്‍ദ്ദനങ്ങളാണ് മോഫിയയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സുഹൈലിന്റെ പിതാവ് യൂസഫും ഈ മര്‍ദ്ദനങ്ങളെ പിന്തുണച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ്പി രാജീവിനായിരുന്നു അന്വേഷണചുമതല. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍ ജയിലില്‍ കഴിയുന്ന സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി ഈ മാസം 21ന് പരിഗണിക്കും. സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha



























