നഴ്സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ച് മരിച്ചു; മരണപ്പെട്ടത് വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ സരിത; രോഗം സ്ഥിരീകരിച്ചത് കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടെ

നഴ്സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ച് മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ സരിതയാണ് മരിച്ചത്. കല്ലറയിലെ പ്രാഥമിക കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൊവിഡ് ബാധിച്ചത്.കഴിഞ്ഞ ദിവസമാണ് സരിത കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും വര്‍ക്കല താലുക്ക് ആശുപത്രിയിലും നിരവധിപേര്‍ ഇതിനോടകം തന്നെ കൊവിഡ് പോസിറ്റീവായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























