വേദന താങ്ങാനാവാതെ..... അമ്മ മരിച്ചതിന്റെ വേദന സഹിക്കാനാവാതെ മകന്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു, അമ്മ മരിച്ചതിനെ തുടര്‍ന്ന് ശ്രീരാഗ് ഏറെ ദുഖിതനായിരുന്നെന്ന് ബന്ധുക്കള്‍

വേദന താങ്ങാനാവാതെ..... അമ്മ മരിച്ചതിന്റെ വേദന സഹിക്കാനാവാതെ മകന്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു, അമ്മ മരിച്ചതിനെ തുടര്‍ന്ന് ശ്രീരാഗ് ഏറെ ദുഖിതനായിരുന്നെന്ന് ബന്ധുക്കള്‍.
തണ്ടാന്റഴികത്ത് രാജശേഖരന്‍ ഉണ്ണിത്താന്റെ മകന്‍ ശ്രീരാഗാണ്(27) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം നടന്നത്. ശ്രീരാഗിന്റെ അമ്മ സുധര്‍മണി 12നാണ് മരിച്ചത്.
ആന്ധ്രപ്രദേശില്‍ ജോലി ചെയ്യുന്ന ശ്രീരാഗ് അമ്മ മരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂര്‍ പാലത്തില്‍ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നു.
നദിയില്‍ കക്ക വാരുന്നയാളാണ് ഒരാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ടത്.ഫയര്‍ഫോഴ്സും നാട്ടുകാരും ശ്രീരാഗിനെ കരക്കെത്തിച്ചു. സ്‌കൂബാ സംഘം എത്തിയപ്പോഴേക്കും ശ്രീരാഗിനെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.
" fr
https://www.facebook.com/Malayalivartha



























