ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ ... കൊല്ലം മണ്‍ട്രോത്തുരുത്തില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍, ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് സംശയം , പുരുഷോത്തമന്‍ മാനസികരോഗത്തിന് ചികിത്സയിലെന്ന് പോലീസ്

ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ ... കൊല്ലം മണ്‍ട്രോത്തുരുത്തില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍, ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് സംശയം
മരിച്ചത് നെന്മേനി സ്വദേശി പുരുഷോത്തമനും ഭാര്യ വിലാസിനിയുമാണ്. പുരുഷോത്തമന്‍ മാനസികരോഗത്തിന് ചികിത്സയിലെന്ന് പോലീസ്.
രണ്ട് ദിവസമായി ദമ്പതികളെ വീടിന് പുറത്ത് കാണുന്നില്ലായിരുന്നു. ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ എത്തി പരിശോധിക്കുമ്പോള്‍ കതക് അടഞ്ഞ് നിലയിലാണ് കിടന്നിരുന്നത്.
തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ വാതില്‍ പൊളിച്ച് അകത്തു കയറി പരിശോധിച്ചപ്പോഴാണ് പുരുഷോത്തമനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
അടുത്ത മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വിലാസിനിയുടെ മൃതദേഹവും ഉണ്ടായിരുന്നു. ഭാര്യയെ വെട്ടിക്കൊന്ന ശേഷം പുരുഷോത്തമന്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ ഭിത്തിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഞങ്ങള്‍ പോവുകയാണെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സ്വത്തുക്കള്‍ വീതം വെക്കുന്നത് സംബന്ധിച്ചും കുറിപ്പില്‍ വിവരിക്കുന്നുണ്ട്. ദമ്പതികളുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കൊട്ടിയത്ത് വയോധികയായ അമ്മയുടെ കൈ തല്ലിയൊടിച്ച മകനെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണിനെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ ഡെയ്സിയുടെ കൈയാണ് അടിച്ചൊടിച്ചത്. ഡെയ്സി കഴിഞ്ഞ കുറച്ചുനാളുകളായി മകളുടെ വീട്ടിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിലെത്തിയ ജോണ്‍ അമ്മയുമായി വഴക്കുണ്ടാക്കിയശേഷം കൈവശമുണ്ടായിരുന്ന ഫൈബര്‍ വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഡെയ്സി മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. തെക്കുംഭാഗത്തുനിന്നാണ് ജോണിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























