നൈസായി മുങ്ങി...പക്ഷെ രക്ഷയില്ല, മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍.... പുളിക്കീഴ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ട പോക്‌സോ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്

നൈസായി മുങ്ങി...പക്ഷെ രക്ഷയില്ല, മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍.... പുളിക്കീഴ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ട പോക്‌സോ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്
വൈക്കത്തില്ലം വാഴപറമ്പ് കോളനിയിലെ സജു കുര്യന്‍ (20) ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സജു തട്ടികൊണ്ടുപോയതാണെന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടിയുമായി വൈകീട്ടോടെ സ്റ്റേഷനില്‍ നേരിട്ട് എത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തി. പീഡനം നടന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിക്കെതിരേ പോക്‌സോ കേസ് ചുമത്തി. കോടതിയില്‍ ഹാജരാക്കാനുള്ള നടപടിക്രമങ്ങള്‍ നടത്തുന്നതിനിടെ രാത്രി 9.30-ന് പ്രതി പോലീസിന്റെ കണ്ണു വെട്ടിച്ച് കടന്നു കളഞ്ഞു.
മെലിഞ്ഞ ശരീരപ്രകൃതക്കാരനായ ഇയാളുടെ കൈയിലിട്ട വിലങ്ങുകള്‍ വള ഊരുംപോലെ ഊരിയതിനുശേഷം പോലീസ് സ്റ്റേഷനില്‍നിന്ന് കടന്നതെന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷണ ക്യാമറയിലൂടെ പിന്നീട് കണ്ടെത്തുകയായിരുന്നു.
പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ പ്രതികളെ പാര്‍പ്പിക്കാനുള്ള ലോക്കപ്പ് സൗകര്യമില്ല. പൊടിയാടി ഭാഗത്തേക്ക് ഓടിയ പ്രതിയെ നാട്ടുകാരുടെ കൂടെ സഹായത്തോടെ പുളിക്കീഴ് പാലത്തിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് നാല് മണിക്കൂറിനകം പിടികൂടിയത്. തിരുവല്ല പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് സജുവിനെ മാറ്റി. ഇയാള്‍ മുമ്പ് എടത്വ പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്നു കേസിലും പ്രതിയാണ്.
"
https://www.facebook.com/Malayalivartha



























