Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ശബരിമല അയ്യപ്പന്റെ തിരുവാഭരണ പേടകം തിരിച്ചു വരുന്ന പാതയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് ഇന്റലിജന്‍സ് വീഴ്ചയാണെന്ന് സൂചന... റാന്നി പോലീസെത്തി സ്ഫോടക വസ്തുക്കള്‍ കസ്റ്റഡിയിലെടുത്തു, അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണങ്ങള്‍ തിരിച്ചുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പാതയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്

19 JANUARY 2022 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

ശബരിമല അയ്യപ്പന്റെ തിരുവാഭരണ പേടകം തിരിച്ചു വരുന്ന പാതയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് ഇന്റലിജന്‍സ് വീഴ്ചയാണെന്ന് സൂചന. പോലീസിന് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചയാണ് തിരുവാഭരണ പാതയില്‍ സംഭവിച്ചത്.

റാന്നി പോലീസെത്തി സ്ഫോടക വസ്തുക്കള്‍ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും ബോംബ് സ്‌ക്വഡും ഡോഗ് സ്‌ക്വഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി.ഏകദേശം 20 കിലോ തൂക്കം വരുന്ന പ്ലാസ്റ്റിക് ചാക്കിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.കണ്ടെടുത്തതില്‍ ഒരു സ്റ്റിക്ക് ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ചതിന്റെ ബാക്കിയാണെന്നു കരുതപ്പെടുന്നു. പഴക്കം ചെന്ന കുപ്പികള്‍ പൊട്ടിത്തെറിച്ച നിലയില്‍ സംഭവ സ്ഥലത്തു കാണപ്പെട്ടുവെന്നു ദൃക്‌സാക്ഷി പറഞ്ഞു.



അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണങ്ങള്‍ തിരിച്ചുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പാതയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.വടശ്ശേരിക്കര ടൗണിനോട് ചേര്‍ന്ന് പേങ്ങാട്ടുകടവ് പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ സ്പാനുകളുടെ കീഴിലായാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. 21 ന് ആണ് തിരുവാഭരണങ്ങളുമായി പന്തളത്തേക്കുള്ള മടക്കയാത്ര ശബരിമലയില്‍ നിന്ന് ആരംഭിക്കുന്നത്.

പാലത്തിന്റെ കടവിനോട് ചേര്‍ന്ന് താമസിക്കുന്ന മന്നാക്കുന്നില്‍ ജോസഫ് ജോസ് എന്നയാളാണ് സ്ഫോടക വസ്തുക്കള്‍ ആദ്യം കണ്ടത്. അവിചാരിതമായി കടവിലേക്കിറങ്ങുമ്പോള്‍ പാലത്തിന്റെ സ്പാനുകള്‍ക്കു താഴെ പഴക്കം ചെന്ന കുപ്പികള്‍ ചിന്നിച്ചിതറി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തൊട്ടടുത്ത് അസാധാരണ സാഹചര്യത്തില്‍ കറുത്ത തുണിക്കഷണങ്ങളും കണ്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ഇതോടെ റാന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 



കല്ലാറ്റിലും പമ്പയാറ്റിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. നിലവിലെ അവസ്ഥയില്‍ സ്ഫോടക വസ്തു ഉപയോഗിച്ച് മത്സ്യം പിടിക്കാന്‍ പോലും കഴിയില്ല. മാത്രമല്ല നാട്ടുകാരുടെ ശക്തമായ എതിര്‍പ്പുള്ളതിനാല്‍ നദികളില്‍ തോട്ടകള്‍ കത്തിച്ചിടാന്‍ കഴിയില്ല.സ്ഫോടക വസ്തുക്കളുടെ വലിപ്പം അനുസരിച്ച് മത്സ്യം പിടിക്കാന്‍ കൊണ്ടുവന്നതല്ലെന്നാണ് പ്രാഥമിക നിഗമനം.മത്സ്യം പിടിക്കാന്‍ വരുന്നവര്‍ ഇത്രയും ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപേക്ഷിച്ചു പോകാന്‍ സാധ്യതയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഏതാനും നാളുകളായി പേങ്ങാട്ടുകടവിലും പരിസരത്തും അപരിചിതരെ കാണാറുണ്ടെന്നും രാത്രികാലങ്ങളില്‍ ആളുകള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യം മുമ്പേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.ശബരിമല പാതയിലും ഇത്തരം സംഘടനകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് ഇത്തരം കാര്യങ്ങളിലൊന്നും പണ്ടേ ജാഗ്രത പുലര്‍ത്താറില്ല. ഇവര്‍ മാവോ വാദികളാണോ മറ്റ് തീവ്രവാദ സംഘടനകളാ
ണോ എന്ന് കണ്ടെത്തിയിട്ടില്ല.

താരതമ്യേന ജനവാസം കുറഞ്ഞ പ്രദേശമാണിത്. തിരുവാഭരണത്തിന്റെ തിരിച്ചുള്ള യാത്ര പുലര്‍ച്ചെയാണ് ഈ പ്രദേശത്തുകൂടി കടന്നു പോകുന്നത്.അകമ്പടി വാഹനങ്ങള്‍ പോലും ഇല്ലാത്ത പ്രദേശമാണിത്. പേങ്ങാട്ടു കടവ് പാലവും അനുബന്ധ പ്രദേശങ്ങളും നിരീക്ഷിക്കണമെന്ന് ആവശ്യം ഏറെ നാളായിട്ടുണ്ടെങ്കിലും പോലീസ് അത് കാര്യമാക്കിയിട്ടില്ല. ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസമാണ് പോലീസിനെ നയിക്കുന്നതെന്നാണ് പറയപ്പെടുന്നത്.



അതേ സമയം ഉപയോഗിച്ച ജലാറ്റിന്‍ സ്റ്റിക്കിന്റെ ബാക്കി ഭാഗം എവിടെ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇത് ഉഗ്രശേഷിയുള്ള സ്ഫോടക സാമഗ്രിയായി ഉപയോഗിക്കപ്പെട്ടേക്കാം. ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തതോടെ ഭീതിയിലാണ് പേങ്ങാട്ടു കടവ് നിവാസികള്‍.

കോടികള്‍ വിലമതിക്കുന്ന തിരുവാഭരണത്തിന് വന്‍ സുരക്ഷയാണ് നല്‍കുന്നതെങ്കിലും ബോംബുണ്ടായാല്‍ എന്തു ചെയ്യും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഏതായാലും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഇതിന്റെ സൂചന മുമ്പേ ലഭ്യമായത്.

 

" "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (3 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (3 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (3 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (11 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (11 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (12 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (12 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (13 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (13 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (14 hours ago)

Malayali Vartha Recommends