കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ അവസാനിച്ചതായി സൂചന.... കോഴിക്കോട് നടന്നതിന്റെ ചുരുളഴിയുന്നു

കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ അവസാനിച്ചതായി സൂചന. സര്‍ക്കാരും സി പി എമ്മും കാന്തപുരത്തിന് പിന്നില്‍ എന്തിനും തയ്യാറായി നില്‍ക്കുമ്പോള്‍ എന്ത് അന്വേഷണം?
കാന്തപുരത്തെ പോലെ പവര്‍ഫുള്ളായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലില്ല. വലതിലും ഇടതിലും പിടുത്തമുണ്ടെങ്കിലും സി പി എമ്മിന്റെ ആളാണ് അദ്ദേഹം. ഏത് പ്രവര്‍ത്തനം നടത്തിയാലും തന്നെ സംരക്ഷിക്കാന്‍ ആളുണ്ടെന്ന് അദ്ദേഹത്തിനറിയാം.
പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ച് പോലും ശരിയായ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നില്ല. ആദ്യം ഗുരുതരമെന്നും പിന്നീട് തൃപ്തികരമെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇപ്പോഴും പരിക്കേറ്റവരുടെ അവസ്ഥ എന്താണെന്ന് തങ്ങള്‍ക്ക് വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
മര്‍ക്കസ് നോളെജ് സിറ്റി നിര്‍മിക്കുന്നത് ഭൂമി തരം മാറ്റിയാണെന്ന് തുടക്കത്തില്‍ വിവാദം ഉയര്‍ന്നിരുന്നു. ചില പത്രങ്ങളില്‍ വാര്‍ത്ത വന്നെങ്കിലും നിമിഷ വേഗതയില്‍ മുങ്ങി. ഇതിനിടയില്‍ സര്‍ക്കാര്‍ ഇടപെട്ടതായി ആരോപണമുണ്ട്.
കോഴിക്കോടുകാരനായ മരുമകന്റെ ഉജ്ജ്വല വിജയത്തിന് കാരണക്കാരായവരില്‍ ഒരാളാണ് കാന്തപുരം. റവന്യുമന്ത്രിയെ നോക്കുകുത്തിയാക്കി കൊണ്ട് ഭൂമി തരം മാറ്റല്‍ വിവാദം അവസാനിപ്പിച്ചു നല്‍കി. ജില്ലാ അധികാരികളും മറ്റും ചടുല വേഗത്തിലാണ് കാര്യങ്ങള്‍ നീക്കിയത്.
അതിനു പിന്നാലെയാണ് ഇപ്പോള്‍ കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുന്നത്. ഭൂപരിഷ്‌കരണ നിയമപരിധിയില്‍ ഇളവ് ലഭിക്കുന്ന തോട്ടഭൂമി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്നായിരുന്നു ആരോപണം. കാന്തപുരത്തിന് വേണ്ടി നിയമങ്ങള്‍ വഴി മാറുമെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ക്കറിയാം. അതു കൊണ്ടു തന്നെ അവര്‍ തന്ത്രപരമായ നിശബ്ദത പുലര്‍ത്തി.
അപ്പോഴാണ് ഒരു പഞ്ചായത്ത് പ്രസിഡന്റ് അന്വേഷണം ആരംഭിച്ചത്. എല്ലാവരും അത് ചിരിച്ചു തള്ളി.എന്നിട്ടും അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. കെട്ടിട നിര്‍മാണത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പരിശോധന നടത്തി അനുമതി നല്‍കിയിരുന്നില്ലെന്ന് പഞ്ചായത്ത് അറിയിച്ചു. എന്നാല്‍ അനുമതി ലഭിച്ചശേഷമാണ് കെട്ടിട നിര്‍മാണം ആരംഭിച്ചതെന്ന് മര്‍ക്കസ് സിറ്റി അധികൃതര്‍ പ്രതികരിച്ചു. അനുമതി ലഭിച്ചെങ്കില്‍ അത് രേഖകളില്‍ കാണും. രേഖകള്‍ വിശ്വസിക്കാമെങ്കില്‍ വിശ്വസിക്കേണ്ടത് പഞ്ചായത്ത് പ്രസിഡന്റിനെയാണ്.
എന്തിന് മാധ്യമങ്ങളെ പോലും കൈയേറ്റം ചെയ്യാനൊരുങ്ങി മര്‍ക്കസ് ജീവനക്കാര്‍ .അപകട സ്ഥലത്ത് ആദ്യമെത്തിയ ജന്‍മഭൂമി പ്രാദേശിക ലേഖകന്‍ പ്രശാന്ത്, ന്യൂസ് കേരള ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ജോണ്‍സണ്‍ ഈങ്ങാപ്പുഴ എന്നിവരടക്കമുള്ളവരെയാണ് തടഞ്ഞത്. ദൃശ്യം പകര്‍ത്തിയ ഫോണ്‍ പിടിച്ചു വാങ്ങി വീഡിയോ നശിപ്പിക്കുയുമുണ്ടായി. കാന്തപുരത്തിന്റെ ട്രസ്റ്റ് നല്‍കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞാണ് നോളേജ് സിറ്റിക്ക് പുറത്ത് മാഖ്യമ പ്രവര്‍ത്തകരെ തടഞ്ഞത്.
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഇരുപതോളം പേര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. കൈതപ്പോയിലിലെ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്.
പരിക്കേറ്റവരില്‍ 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും പിന്നീട് ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെ തൂണ്‍ തെന്നിമറായതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. തകര്‍ന്നു വീണ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ബാക്കിയുള്ളവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. അതാകുമ്പോള്‍ ചോദിക്കാനും പറയാനും ആളു കാണില്ലല്ലോ.
https://www.facebook.com/Malayalivartha


























