ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍....

ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍....
കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം സോയ്മോന്‍ സണ്ണി ആണ് പിടിയില്‍ ആയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് പ്രതി.ചെലച്ചുവട്ടിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, കേസിലെ പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ടോണി തേക്കിലക്കാടന്‍, ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
കേസില്‍ ഒന്നും രണ്ടും പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ 22 വരെയും മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളായ ടോണി തേക്കിലക്കാടന്‍, നിധിന്‍ ലൂക്കോസ്, ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരെ 21 വരെയും പോലീസ് കസ്റ്റഡിയില്‍ വിട്ട് ഇടുക്കി ജില്ലാ കോടതി ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























