മകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയെന്നറിഞ്ഞ പിതാവ് മരുമകളുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു

ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. വിവരം അറിഞ്ഞ പിതാവ് മരുമകളുടെ വീട്ടില്‍ എത്തി തീകൊളുത്തി മരിച്ചു. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടില്‍ അന്തോണി(70), മകന്‍ ആന്റോ(32) എന്നിവപാണ് മരിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ മരോട്ടിച്ചോട് തേന്‍മാലി ഭാഗത്തെ പാടത്ത് ആന്റോ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ യുവാവിനെ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് വൈകീട്ട് 5.30 ഓടെ അന്തോണി ആന്റോയുടെ ഭാര്യവീടായ കുന്നുകരയിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു.
രണ്ട് വര്‍ഷത്തിന് ശേഷം കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിഞ്ഞ് വരികയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും ഇടവകക്കാരും പൊതു പ്രവര്‍ത്തകരും അടക്കം പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചുവെങ്കിലും കാര്യം ഉണ്ടായില്ല. കുന്നുകരയിലുള്ള വീട്ടില്‍ നിയ സ്ഥിരതാമസമാക്കി. വിദേശത്തായിരുന്ന ആന്റോ ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസം നാട്ടില്‍ എത്തി. പല വിധത്തില്‍ നിയയുമായി അനുരഞ്ജനത്തിന് ശ്രമിച്ചുവെങ്കിലും കാര്യമുണ്ടായില്ല.
കുറച്ച് ദിവസങ്ങളായി നിരാശയിലായിരുന്ന ആന്റോ ഉച്ചയോടെ വേങ്ങൂര്‍ പാടശേഖരത്തിലെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് താ കൊളുത്തുകയായിരുന്നു. ശരീരത്തില്‍ ആകമാനം തീ പടര്‍ന്ന യുവാവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മകന്റെ മരണം അറിഞ്ഞ അന്തോണി വീട്ടില്‍ നിന്നും ഇറങ്ങുകയും പെട്രോള്‍ വാങ്ങി ആന്റോയുടെ ഭാര്യവീട്ടിലേക്ക് എത്തി. വീടിന്റെ ഗേറ്റ് തുറന്ന ആന്റണി നിയയുടെ പിതാവ് ജോസും കുടുംബവും നോക്കി നില്‍ക്കവെ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തി.
നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രിയോടെ അന്തോണിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടുംബ പ്രശ്നങ്ങളാണ് അത്മഹത്യകള്‍ക്ക് കാരണമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha



























