കേരളത്തില്‍ ഒമിക്രോൺ സമൂഹ വ്യാപനം...!!!, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍, ആരോഗ്യ പ്രവര്‍ത്തകരിലും...പോലീസുകാർക്കിടയിലും രോഗം പടരുത്തില്‍ കനത്ത ആശങ്ക, രണ്ട് ഡോസ് വാക്‌സിനെടുത്തവരിലും കോവിഡ് ബാധ തുടരുന്നു, ഒരാഴ്ച്ചക്കുള്ളില്‍ കോവിഡ് ബാധിച്ചവരില്‍ 58 ശതമാനവും സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവർ...!!!

കേരളത്തില്‍ കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. രൂക്ഷമാകുന്ന കൊവിഡ് വ്യാപന സാഹചര്യം ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗവും ചേരുന്നുണ്ട്. അതിനു മുന്നോടിയായി ജില്ലകളിലെ സാഹചര്യങ്ങൾ മന്ത്രിമാർ വിശദീകരിക്കും. സംസ്ഥാനത്ത് ഏതെല്ലാം മേഖലകളിൽ നിയന്ത്രണം വേണമെന്ന കാര്യത്തിലും പ്രാഥമിക ചർച്ചകൾ മന്ത്രിസഭായോഗത്തിൽ ഉണ്ടാകും.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോളജുകൾ അടച്ചിടാനുള്ള അന്തിമ തീരുമാനം അവലോകന യോഗത്തിൽ എടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം രാത്രി കാല കർഫ്യുവിലടക്കം തീരുമാനമെടുക്കും.
വെള്ളിയാഴ്ച മുതൽ 10,11,12 ക്ലാസുകൾ മാത്രമാണ് ഓഫ്ലൈനായി നടക്കുന്നത്. സ്കുളുകൾ ക്ലസ്റ്ററുകളാകുമ്പോൾ അവലോകനയോഗത്തിൽ ഇതിലും എന്തെങ്കിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പൊലീസുകാർക്കിടയിലും വ്യാപകമായി കൊവിഡ് പടരുകയാണ്.
എന്നാൽ കേരളത്തിൽ ഇപ്പോൾ പടർന്ന് പിടിക്കുന്നത് കൊവിഡിന്റെ ഒമിക്രോൺ വകഭേദമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒമിക്രോൺ സമൂഹ വ്യാപനമെണ് ഇപ്പോൾ സംഭവിക്കുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളില്‍ കോവിഡ് ബാധിച്ചവരില്‍ 58 ശതമാനവും സമ്ബൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്.
പരിശോധന നടത്തുന്ന മൂന്നിലൊരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആര്‍ എക്കാലത്തേയും വലിയ നിരക്കില്‍ കുതിച്ചുയർന്ന് കഴിഞ്ഞു . രണ്ടാം തരംഗത്തില്‍ 29.5ശതമാനമായിരുന്ന ടി പി ആര്‍ ഇപ്പോള്‍ 35.27ശതമാനമായി എന്നത് രോഗ വ്യാപനത്തിന്റെ തോത് എത്രത്തോളം കൂടിയെന്നത് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം ആശങ്ക പരത്തുകയാണ്. ഇന്നലെ 28,481 പേരക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മാത്രം 6911 പേർകും എറണാകുളം 4013, കോഴിക്കോട് 2967 രോഗബാധ സ്ഥരീകരിച്ചു. ഈ നാല് ജില്ലകളിലാണ് വൈറസ് ബാധ ഇപ്പോൾ രൂക്ഷമായി നിൽക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുത്തില്‍ കനത്ത ആശങ്കയ്ക്ക് ഇടയാക്കുകയണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളില്‍ സ്ഥിതി രൂക്ഷമാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 25 ഡോക്ടർമാർ ഉൾപ്പടെ 107 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 10 ഡോക്ടർമാർ ഉൾപ്പടെ 17 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗത്തില്‍ മാത്രം മൂന്ന് ഡോക്ടർമാര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഡെന്റൽ, ഇഎൻടി വിഭാഗങ്ങള്‍ താൽകാലികമായി അടച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha


























