സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധ അരലക്ഷം കടക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നാഴ്ചക്കുള്ളില്‍ രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും. നേരത്തെ കൊവിഡ് ബാധിച്ചവരെ വീണ്ടും കൊവിഡ് ബാധിക്കുന്നതിലും വര്‍ധനവ്.. സംസ്ഥാനം കടുത്ത നിയന്തണങ്ങളിലേക്ക്? കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോഗം.. തീരുമാനം നാളെ...

ദിനംപ്രതി കോവിഡ് കണക്കുകൾ വളരെയധികം കൂടുന്ന സാഹചര്യമാണ് ഇപ്പോൾ. അതേസമയം സംസ്ഥാനത്ത കൊവിഡ് ഒമികോണ്‍ വൈറസ് ബാധ ക്രമാതീതമായി ഉയരുന്ന പശ്ചാത്തിലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മന്ത്രിസഭായയോഗം. ഇന്ന് ചേര്‍ന്ന് സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് ഇത്തരം ഒരു അഭിപ്രായം ഉയര്‍ന്നത്. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച അന്തിമ തിരുമാനം നാളെ ചേരുന്ന അവലോകന യോഗത്തില്‍ ഉണ്ടാകും. കര്‍ശന നിയന്ത്രണം വേണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. രോഗ ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ ഉയര്‍ച്ച ഉണ്ടായ സാഹചര്യം നിലനില്‍ക്കുമ്പോഴും രോഗ ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നാണ് വിലയിരുത്തല്‍. ആശുപത്രികളിലെ വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പര്യാപ്തമാണെന്നും മന്ത്രി സഭായോഗം വിലയിരുത്തുന്നു.
അതേസമയം, സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധ അരലക്ഷം കടക്കുമെന്ന് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മൂന്നാഴ്ചക്കുള്ളില്‍ രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും. നേരത്തെ കൊവിഡ് ബാധിച്ചവരെ വീണ്ടും കൊവിഡ് ബാധിക്കുന്നതിലും വര്‍ധനവുണ്ട്. 15 ന് ദുരന്ത നിവാരണ വകുപ്പ് നല്‍കിയ അനുമാന റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ജനുവരി 27ാം തിയതിയോടെ പ്രതിദിന രോഗബാധ മുപ്പതിനായിരം കടക്കും.
https://www.facebook.com/Malayalivartha


























