ആ വിഐപി ശരത്ത് അല്ലേ?അടപടലം പൂട്ടിക്കാൻ അപ്രതീക്ഷിതം നീക്കം; ശബ്ദ സാമ്പിൾ കീറി മുറിക്കും; ആ 'പെണ്ണ്' ചില്ലറക്കാരിയല്ല

നടിയെ ആക്രമിച്ച കേസിൽ നിരവധി നീക്കങ്ങളും വെളിപ്പെടുത്തലുകളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ ശബ്ദ സാമ്പിൾ പരിശോധിക്കാൻ നീങ്ങുകയാണ് അന്വേഷണസംഘം. കേസിൽ സൂര്യ ഹോട്ടൽസ് ആൻഡ് ട്രാവൽസ് ഉടമ ശരത്ത് ജി. നായരാണോ വി.ഐ.പി.യെന്ന് ഉറപ്പിക്കാൻ ക്രൈംബ്രാഞ്ച് ശബ്ദസാംപിൾ പരിശോധനാഫലം കാത്തിരിക്കുന്നത്.
ശരത്തിന്റെ ശബ്ദസാംപിൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതും സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോയിലെ വി.ഐ.പി.യുടെ ശബ്ദവുമായി സാമ്യമുണ്ടോയെന്ന പരിശോധനാഫലം വന്നാലേ വി.ഐ.പി.യുടെ കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂകയുള്ളൂ. കേസിൽ അന്വേഷണ സംഘം സംശയിക്കുന്ന വിഐപിയെ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈം ബ്രാഞ്ച് കണ്ടെത്തി.
എന്നാൽ ഇനി കണ്ടെത്തേണ്ടത് കേസിലെ നിർണായകമായ മാഡത്തെയാണ്.നടി ആക്രമിക്കപ്പെട്ട കേസില്‍ സ്ത്രീ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. എന്നാൽ ഈ കേസില്‍ ആദ്യം മുതൽ തന്നെ മാഡത്തിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ദിലീപ് അറസ്റ്റിലാകും മുമ്പ് മാഡത്തെ കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ വ്യത്യസ്തമായിരുന്നു.അക്കാര്യം പുറത്തുവിട്ടത് പള്‍സര്‍ സുനിയല്ല, കേസിലെ മറ്റു പ്രതികളാണ്. മാഡത്തിന്റെ പേര് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് അഡ്വ. ഫെനി ബാലകൃഷ്ണനാണ്. കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ച സുനിയുടെ കൂട്ടുപ്രതികളില്‍ നിന്നാണ് മാഡത്തിന്റെ പേര് ഫെനിക്ക് കിട്ടിയത്.
ആക്രമിക്കാന്‍ വേണ്ടി കാറില്‍ കയറിയപ്പോള്‍ സുനി നടിയോട് മാഡത്തെ കുറിച്ചുപറഞ്ഞിരുന്നുവെന്ന് സംഭവം നടന്നപ്പോള്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാഡത്തിന്റെ ക്വട്ടേഷന്‍ എന്നായിരുന്നു പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് അന്ന് കാര്യമാക്കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നതാണ്.
ദിലീപിന്റേതായി അടുത്തിടെ പുറത്തു വന്ന ശബ്ദരേഖയില്‍ ഒരു സ്ത്രീയെക്കുറിച്ച് ദിലീപ് പരാമര്‍ശിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്രകുമാറാണ് ഈ സംഭാഷണ റെക്കോഡ് ചെയ്തത്. ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...
''പഴയതിനെക്കാള്‍ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പില്‍ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തില്‍ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്. സംസാരം പലതും റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല.'' ''നമുക്ക് വിശ്വസിക്കാന്‍ പറ്റാത്ത രീതിയിലുള്ള പല കുറ്റകൃതൃങ്ങളും സ്ത്രീകള്‍ ചെയ്തതായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മള്‍ കണ്ടിട്ടുണ്ട്.
ഇതൊക്കെ ഒരു സ്ത്രീ ചെയ്യുമോ എന്ന് നമുക്ക് തോന്നുന്ന കാലഘട്ടം മാറി. പുതിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്ന അവസ്ഥയിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ്, 'സ്ത്രീയെ രക്ഷിച്ച് ശിക്ഷിക്കപ്പെട്ട' കാര്യം പറഞ്ഞത്. കുറെ നേരം നിശബ്ദനായി ഇരുന്ന ശേഷം വിഷമത്തോടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
ദിലീപിന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ബൈജു.''കേസില്‍ നിര്‍ണായകമായ വിഐപി ആലുവ സ്വദേശി ശരത്ത് നായര്‍ തന്നെയാണെന്നും ബാലചന്ദ്രകുമാര്‍ സ്ഥിരീകരിച്ചു. ശബ്ദ സാമ്പിളുകള്‍ കേട്ടതോടെയാണ് ശരത്തിനെ താന്‍ തിരിച്ചറിഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ''കേള്‍പ്പിച്ചത് എവിടെ നിന്ന് ശേഖരിച്ച ശബ്ദ സാമ്പിളാണെന്ന് അറിയില്ല. പക്ഷെ കേട്ട ഉടന്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു.
ശരത്തിനെ ഇക്ക എന്ന് പലരും വിളിക്കാറുണ്ടെന്ന് അറിഞ്ഞതും ഇപ്പോഴാണ്. ആലുവയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. അദ്ദേഹത്തോടൊപ്പം ശരത്് സ്ഥിരമായി യാത്ര ചെയ്യാറുണ്ട്. അദ്ദേഹത്തെ പലരും ഇക്കയെന്നാണ് വിളിക്കുന്നത്. അങ്ങനെയായിരിക്കാം വര്‍ഷങ്ങള്‍ കൊണ്ട് ശരത്തും ഇക്കയായതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























