പ്രോംപ്റ്റർ നിന്നു പോയത് കൊണ്ടാണ് പ്രധാനമന്ത്രി അത്തരത്തിൽ പ്രതികരിച്ചത് എന്ന ആക്ഷേപങ്ങളെ തൂത്തെറിഞ്ഞ് ആ വെളിപ്പെടുത്തൽ; സത്യത്തിൽ സംഭവിച്ചത് സംഘാടകർ തമ്മിലുള്ള ആശയവിനിമയത്തിലെ തകരാർ

ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓൺലൈൻ പ്രസംഗത്തിനിടെ ചില തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ പ്രോംപ്റ്റർ നിന്നു പോയത് കൊണ്ടാണ് പ്രധാനമന്ത്രി അത്തരത്തിൽ പ്രതികരിച്ചത് എന്ന തരത്തിലുള്ള ആക്ഷേപങ്ങളും കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ അടക്കം ശക്തമായിരുന്നു. എന്നാൽ യഥാർത്ഥ കാരണം ഇപ്പോൾ പുറത്തു വരികയാണ്.
തടസ്സത്തിന് കാരണം സംഘാടകർ തമ്മിലുള്ള ആശയവിനിമയത്തിലെ തകരാറെന്ന് സ്ഥിരീകരണം വന്നിരിക്കുന്നു . പ്രസംഗത്തിനിടെ തടസ്സമുണ്ടായത് ടെലിപ്രോംപ്റ്ററിന്റെ തകരാറ് മൂലമാണെന്ന തരത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസുമെല്ലാം വ്യാപകമായി വ്യാജപ്രചരണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആ സമയത്ത് സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും പ്രധാനമന്ത്രിയുടെ ടീം അംഗങ്ങളും തമ്മിൽ ആശയവിനിമയത്തിലുണ്ടായ പ്രശ്‌നം മൂലമായിരുന്നു പ്രസംഗം ആവർത്തിച്ചത്. ഓൺലൈനായി നടന്ന യോഗത്തിൽ സാമ്പത്തിക ഫോറം എക്‌സിക്യൂട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ് സ്വാഗതപ്രസംഗം നടത്തുന്നതിന് മുൻപ് തന്നെ പ്രധാനമന്ത്രി പ്രസംഗം തുടങ്ങി . ഇത് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിലും തത്സമയമായി സംപ്രേഷണം ചെയ്തു.
എന്നാൽ ലോക സാമ്പത്തിക ഫോറത്തിന്റെ യൂട്യൂബ് ചാനലിൽ ഈ സമയം ലൈവ് തുടങ്ങിയിരുന്നില്ല. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂർത്തിയായിട്ടില്ല എന്ന് പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൈക്കിലൂടെ ഇക്കാര്യം ഒന്ന് ചോദിക്കൂ എന്ന് ഒരാൾ പ്രധാനമന്ത്രിയോട് പറയുന്ന ശബ്ദവും വീഡിയോയിൽ കേൾക്കുന്നു.
ഈ സമയത്താണ് പ്രധാനമന്ത്രി ഇയർഫോൺ ചെവിയിൽ വച്ച് സാമ്പത്തികഫോറം സംഘാടകരോട് കേൾക്കാമോ എന്ന് ചോദിക്കുന്നത്. ആശയവിനിമയത്തിലെ പ്രശ്‌നം മനസിലായതോടെ പ്രധാനമന്ത്രി പ്രസംഗം നിർത്തുകയായിരുന്നു. തുടർന്ന് ക്ലോസ് ഷ്വാബ് വീണ്ടും ഔപചാരിക സ്വാഗതം പറയുകയായിരുന്നു. ഇതിന് ശേഷമായിരുന്നു സാമ്പത്തിക ഫോറത്തിന്റെ യൂട്യൂബ് ചാനലിൽ ലൈവ് തുടങ്ങിയത്.
തുടർന്ന് പ്രധാനമന്ത്രി വീണ്ടും പ്രസംഗം നടത്തുകയും ചെയ്തു. ടെലിപ്രോംപ്റ്റർ പണിമുടക്കിയത് മൂലം പ്രധാനമന്ത്രി പ്രസംഗത്തിനിടെ തപ്പിത്തടയുന്നു എന്ന ആരോപണമായിരുന്നു കഴിഞ്ഞദിവസം കോൺഗ്രസ് അടക്കമുള്ളവർ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോകൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇത്രയ്‌ക്ക് കള്ളം ടെലിപ്രോംപ്റ്ററിന് പോലും താങ്ങാൻ സാധിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു.
ഈ വിഷയത്തിൽ നിരവധി പേരാണ് പ്രധാനമന്ത്രിയെ വിമർശിച്ചത്. ഇവിടെ നമ്മുടെ രാജ്യത്തിൻ്റെ ടെമ്പർമെൻറിനെ കുറിച്ചും ടാലൻ്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററടിച്ചു പോയപ്പോൾ പറയാൻ ഒന്നുമില്ലാതെ പകച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി.ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായി തുടങ്ങിയ ആക്ഷേപങ്ങൾ ആണു പ്രധാനമന്ത്രിക്കെതിരെ ഈ വിഷയത്തിൽ ഉയർന്നുവന്നത്.
https://www.facebook.com/Malayalivartha


























