കാമുകനുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ പതിനേഴുകാരി വീട്ടി തൂങ്ങിമരിച്ചു; ഫോൺ കസ്റ്റഡിയിൽ എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു
കാമുകനും ബന്ധുവുമായ യുവാവുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ പതിനേഴുകാരി വീട്ടി തൂങ്ങിമരിച്ചു. സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്യുമെന്ന് പോലീസ്. പട്ടാഴി കന്നിമേല്‍ മാവിളമേലേതില്‍ പരേതനായ അജി- ലതിക ദമ്പതികളുടെ മകള്‍ അഞ്ജലിയാണ് (17) തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം നടന്നത്.
കശുഅണ്ടി തൊഴിലാളിയായ മാതാവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ക്കും സമ്മതമായിരുന്നതായിട്ടാണ് പറയുന്നത്. യുവാവുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിന് പിന്നാലെ കതകടച്ച് ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങുകയായിരുന്നു. ശബ്ദം കേട്ട് സഹോദരന്‍ ആദിത്യന്‍ ഓടിവന്ന് ഷാള്‍ അറുത്തിട്ട് അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
അതോടൊപ്പം തന്നെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകുകയുണ്ടായി. സംസ്കാരം നടത്തി. കുന്നിക്കോട് പൊലീസ് എസ്.എച്ച്.ഒ മുബാറഖിന്റെ നേത്യത്വത്തിലാണ് അന്വഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha


























