ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു; മരണ ശേഷം തന്റെ സ്വത്തുക്കൾ ആ ബന്ധുവിന് കൊടുക്കണമെന്ന് ഭിത്തിയിൽ എഴുതി വച്ചു; വിറങ്ങലിച്ച് നാട്ടുകാർ

കൊല്ലം മൺറോത്തുരുത്തിലെ ജനങ്ങളുടെ കഴിഞ്ഞ രാത്രി കടന്നു പോയത് അത്യന്തം ഞെട്ടിക്കുന്ന വാർത്ത അറിഞ്ഞാണ്. ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 75 വയസ്സുള്ള നെന്മേനി സ്വദേശി പുരുഷോത്തമൻ , 65 വയസ്സുള്ള ഭാര്യ വിലാസിനി എന്നിവരാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് വെളിപ്പെടുത്തി.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. എന്നാൽ ചൊവ്വാഴ്ച രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും വിവരം അറിയുന്നത്. ഭർത്താവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുരുഷോത്തമനും വിലാസിനിയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടാകുക പതിവായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി .
ചൊവ്വാഴ്ച രാത്രി വൈകിയും രാവിലത്തെ പത്രം വീടിന് വെളിയിൽ കിടക്കുന്നത് നാട്ടുകാർ കണ്ടു. ഇതേത്തുടർന്ന് സംശയം തോന്നിയ നാട്ടുകാരിലൊരാൾ ഇവരുടെ അടുത്ത ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധുവും നാട്ടുകാരും പോലീസും ചേർന്ന് വീടിന്റെ വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചത്. വീട്ടിൽ വിലാസിനി വെട്ടേറ്റ നിലയിലും പുരുഷോത്തമൻ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വീടിന്റെ ഭിത്തിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നുവെന്ന് പുരുഷോത്തമൻ രേഖപ്പെടുത്തിയിരുന്നു. തന്റെ വസ്തുവകകൾ അടുത്ത ബന്ധുവിന്റെ പേരിൽ എഴുതിവെച്ചിട്ടുണ്ട്. അത് ആ ബന്ധുവിന് നൽകണമെന്നും അതിൽ രേഖപ്പെടുത്തിയിരിയ്ക്കുകയാണ്.
എന്നാൽ ഇക്കാര്യത്തിൽ ഒരു ദുരൂഹത മണക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. എന്നാലും ഇങ്ങനെയൊരു സംഭവം നടന്നതിൽ നാട്ടുകാർ മുഴുവൻ അത്യന്തം നടുങ്ങി ഇരിക്കുകയാണ്. മാനസികാസ്വാസ്ഥ്യമുള്ള ആള് ബന്ധുവിന്റെ പേരിൽ സ്വത്ത് എഴുതി വയ്ക്കുമോ എന്ന കാര്യത്തിൽ വളരെ സംശയം ഉദിക്കുന്നതാണ്. നാട്ടുകാരും ഈ വിവരം അറിയാൻ വൈകി എന്നത് വേദനാജനകമായതാണ്.
മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു പുരുഷോത്തമൻ. രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യ വിലാസിനി. സ്വത്തുവകകൾ ആർക്കെല്ലാം നൽകണമെന്നും സ്വയം മരിക്കുകയാണെന്നും പുരുഷോത്തമൻ വീടിന്റെ ചുമരിൽ എഴുതിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. പുരുഷോത്തമനെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും ഇയാൾ മന്ത്രവാദവും മറ്റും ചെയ്തിരുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്. എന്തായാലും നടന്നതെല്ലാം വേദനാജനകവും ഭീതിജനകവും ഒപ്പം ഞെട്ടിക്കുന്നതുമായ സംഭവവികാസങ്ങളാണ്.
https://www.facebook.com/Malayalivartha


























