എന്‍.കെ. പ്രേമചന്ദ്രന് എം.പിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; എം പി ഓഫീസ് താല്‍ക്കാലികമായി അടച്ചു
എന്‍.കെ. പ്രേമചന്ദ്രന് എം.പിയ്ക്കും കുടുംബത്തിനും കോവിഡ് പോസിറ്റീവ്. എന്‍.കെ. പ്രേമചന്ദ്രന് എം.പി, ഭാര്യ ഡോ: ഗീത, മകന് കാര്‍ത്തിക്ക് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്കും രണ്ടാം തവണയാണ് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ദിവസം മകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എംപിയും ഭാര്യയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരായത്. എല്ലാവരും വീട്ടില്‍ ചികിത്സയിലാണ്. എം പി ഓഫീസ് താല്‍ക്കാലികമായി അടച്ചു.
https://www.facebook.com/Malayalivartha