അട്ടപ്പാടി ശിശുമരണം; കുടംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; നഷ്ട പരിഹാരം നല്‍കുന്നത് 2017 മുതല്‍ 2019 വരെ റിപ്പോര്‍ട്ട് ചെയ്ത ശിശു മരണങ്ങള്‍ക്ക്
അട്ടപ്പാടി ശിശുമരണത്തെ തുടര്‍ന്നു കുടംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കുട്ടി മരിച്ച കുടുംബത്തിനു ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍ക്കുക.2017 മുതല്‍ 2019 വരെ റിപ്പോര്‍ട്ട് ചെയ്ത ശിശു മരണങ്ങള്‍ക്കാണ് നഷ്ട പരിഹാരം നല്‍ക്കുക.
25 മാസത്തിനിടെ 23 കുട്ടികളാണ് മരിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന് ധനസഹായം നല്കാന് സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. പാലക്കാട് സബ്കളക്ടറാണ് നഷ്ടപരിഹാരം തുക അനുവദിച്ച വിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha