പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; കേസിൽ 49 കാരൻ അറസ്റ്റിൽ
പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. തെക്കന്‍ പാലയൂര്‍ തുപ്രാട്ടു വീട്ടില്‍ സുനിലിനെയാണ് (49) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പുറത്തു പറഞ്ഞാല്‍ മര്‍ദിക്കുമെന്ന് ഇദ്ദേഹം കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ സുനിലിനെ തന്ത്രപൂര്‍വം നടത്തിയ അന്വേഷണത്തിലൂടെയാണ് പിടികൂടിയത്. എല്ലാ ദിവസവും അതിരാവിലെ ഇയാള്‍ പാവറട്ടിയിലുള്ള ഒരു ചായക്കടയില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.
ചാവക്കാട് സ്റ്റേഷന് എസ്.എച്ച്.ഒ കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എം. യാസിര്‍, കെ. സുനു, വനിത സീനിയര്‍ സി.പി.ഒ എം. ഗീത, സി. ജയകൃഷ്ണന്, കെ. പ്രദീപ്, എസ്. ബൈജു, എം. റെജില്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha