ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റെ എ.എ റഹീമിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു
ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീമിനും കുടുംബത്തിനും കോവിഡ്. റഹീമിനും ഭാര്യ അമൃതക്കും മകന് ഗുല്‍മോഹറിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എ.എ റഹീം തന്നെയാണ് ഫേസ്ബുക്കിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
മുംബൈയില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു മടങ്ങി വന്നതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളോട് അടുത്തിടപഴകിയവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha