നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ തട്ടി മതിലില്‍ ഇടിച്ച് നാല് വയസ്സുകാരന് ദാരുണാന്ത്യം; മരണപ്പെട്ടത് വയനാട് നടവയല്‍ സ്വദേശി ഷിബു മാത്യുവിന്റെ മകന്‍ സാവിയോ ഷിബു

താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ തട്ടി മതിലില്‍ ഇടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു. വയനാട് നടവയല്‍ നെയ്ക്കുപ്പ കാഞ്ഞിരത്തിന്‍കുന്നേല്‍ ഷിബു മാത്യുവിന്റെ മകന്‍ സാവിയോ ഷിബു (4) ആണ് മരിച്ചത്. വൈകുന്നേരം 4 മണിയോടെയായിക്രുന്നു അപകടം.
അപകടത്തില്‍ ഷിബു മാത്യു, ഭാര്യ റീജ, റീജയുടെ അമ്മ റീന, സ്‌കൂട്ടര്‍ യാത്രികനായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുണ്‍ എന്നിവര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റ കാര്‍ യാത്രക്കാരായ ഷിബു, റീന, റീജ, എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, സ്‌കൂട്ടര്‍ ഉടമ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുണിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha





















