തിരുവനന്തപുരത്ത് ഇന്ന് ഗതാഗതക്രമീകരണം... ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ റിഹേഴ്സലുമായി ബന്ധപ്പെട്ട് 12 മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം

ശംഖുംമുഖത്ത് ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ റിഹേഴ്സലുമായി ബന്ധപ്പെട്ട് തിങ്കൾ പകൽ 12 മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം ഉണ്ടായിരിക്കും.
ചാക്ക, കല്ലുമ്മൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളിൽ നിന്ന് ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുണ്ടാകുകയുള്ളൂ. പ്രത്യേക ക്ഷണിതാക്കളുടെയും മീഡിയയുടെയും വാഹനങ്ങൾ ചാക്ക- ഓൾസെയിന്റ്‌സ് വഴി ശംഖുംമുഖത്തെത്തി ആൾക്കാരെ ഇറക്കിയശേഷം പാസിലെ ക്യുആർ കോഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പാർക്കിങ് സ്ഥലങ്ങളിൽ നിർത്തിയിടുകയും വേണം.
പാസില്ലാതെ എത്തുന്നവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ച പാർക്കിങ് ഗ്രൗണ്ടുകളിൽ നിർത്തിയിടേണ്ടതാണ്. തുടർന്ന് അവിടെ ഏർപ്പെടുത്തിയ കെഎസ്‌ആർടിസി ബസുകൾ ഉപയോഗപ്പെടുത്തുകയും വേണം. പകൽ ഒന്നുമുതൽ ബസുകൾ ലഭ്യമാകും.
https://www.facebook.com/Malayalivartha






















