ഡിറ്റ് വാ ചുഴലിക്കാറ്റ്... തമിഴ്നാട്ടിൽ വ്യാപകനാശം. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ വ്യാപകനാശം. മഴക്കെടുതിയിൽ മൂന്ന് മരണം. തൂത്തുക്കുടിയിലും തഞ്ചാവൂരിലും വീടിന്റെ മതിലിടിഞ്ഞുവീണാണ് രണ്ട് പേർ മരിച്ചത്.
ചെന്നൈയിൽ നിന്നുള്ള 50ലധികം വിമാന സർവീസുകൾ റദ്ദാക്കി. തൂത്തുക്കുടി വിമാനത്താവളത്തിന്റെ റൺവേയിലും വെള്ളം കയറി. 57,000 ഹെക്ടറിലെ കൃഷി നശിച്ചു. തീരദേശ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ ഉൾപ്പെടെ വടക്കൻ ജില്ലകളിലും മഴയാണ്. ആന്ധ്രാപ്രദേശിലും പുതുച്ചേരിയിലും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത.
അടുത്ത ദിവസത്തോടെ ഡിറ്റ്‌വയുടെ ശക്തി കുറഞ്ഞേക്കും. ആന്ധ്ര തീരത്തേക്ക് നീങ്ങുന്നതാണ്. അതേസമയം, ശ്രീലങ്കയിൽ മരിച്ചവരുടെ എണ്ണം 212 ആയി. കാണാതായവർ 218. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും പ്രളയ ഭീതി നിലനിൽക്കുകയാണ്.
ശ്രീലങ്കയിൽ ഇന്ത്യയുടെ 'ഓപ്പറേഷൻ സാഗർ ബന്ധു" ദൗത്യം തുടരുന്നു. ഐ.എൻ.എസ് വിക്രാന്തിൽ നിന്നുള്ള ചേതക് ഹെലികോപ്‌റ്ററുകൾ നിരവധി പേരെ എയർലിഫ്റ്റ് ചെയ്തു. വ്യോമസേനയുടെ സി - 130 ജെ, ഐ.എൽ - 76 വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്. 27 ടൺ ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു.
"https://www.facebook.com/Malayalivartha





















