Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തിരുവനന്തപുരത്ത് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി-എന്‍ഡിഎ പ്രകടന പത്രിക, രാജ്യത്തെ മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; 2036 ഒളിംപിക്‌സിന് സജ്ജമാക്കും

30 NOVEMBER 2025 09:03 PM IST
മലയാളി വാര്‍ത്ത

ഒളിംപിക്‌സ് വേദി അടക്കം വമ്പന്‍ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം നഗരസഭയിലെ എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. എന്‍ഡിഎ നേതാക്കളുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തിന്റെ വികസനരേഖ പ്രകാശനം ചെയ്തു. 2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നാക്കിമാറ്റുമെന്ന് എന്‍ഡിഎയുടെ വികസന രേഖ വ്യക്തമാക്കുന്നു. 2036ല്‍ ഇന്ത്യയില്‍ നടക്കുന്ന ഒളിംപിക്‌സിന്റെ ഒരു വേദിയായി തിരുവനന്തപുരത്തെ സജ്ജമാക്കുമെന്നും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എന്‍ഡിഎയ്ക്ക് ലഭിച്ചാല്‍, അധികാരമേറ്റ് 45 ദിവസത്തിനകം നഗരത്തിന്റെ സമഗ്ര വികസന രൂപരേഖ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നേരിട്ടെത്തി പ്രഖ്യാപിക്കുമെന്ന് വികസനരേഖയിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ നഗരത്തിലെ ഓട്ടോ തൊഴിലാളിയായ ശ്രീ വിജയന് കൈമാറി പ്രകാശന ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രധാന പ്രഖ്യാപനങ്ങള്‍:
അഴിമതിയും ധാര്‍ഷ്ട്യവും നിറഞ്ഞ 45 വര്‍ഷത്തെ ഇടതുഭരണത്തില്‍ നിന്ന് തിരുവനന്തപുരം നിവാസികള്‍ക്ക് മോചനം ഉറപ്പാക്കും.
അധികാരത്തില്‍ എത്തിയാല്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തും. കോര്‍പ്പറേഷന്റെ ഭരണനിര്‍വ്വഹണം ഓണ്‍ലൈന്‍, സി.എസ്.സി സംവിധാനങ്ങളിലൂടെ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് എന്‍ഡിഎ ഉറപ്പ് നല്‍കുന്നു. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും പേരുമാറ്റാതെ, അട്ടിമറിക്കപ്പെടാതെ 100% വും അര്‍ഹരായവരുടെ കൈകളിലെത്തിക്കുമെന്ന് എന്‍ഡിഎ ഉറപ്പ് നല്‍കുന്നു. ഡിജിറ്റല്‍ - എഐ സാങ്കേതികവിദ്യകളിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൂര്‍ണ്ണമായും അഴിമതിരഹിതവും സുതാര്യവുമായ ഭരണം നടപ്പിലാക്കും.
വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പിലായി എന്നറിയാന്‍, ഭരണനേട്ടങ്ങളുടെ വിലയിരുത്തലായി ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. ജനങ്ങളോട് ഉത്തരവാദിത്തമുള്ള സുതാര്യ ഭരണം എന്‍ഡിഎ ഉറപ്പ് നല്‍കുന്നു.

വരവ്-ചെലവ് വിവരങ്ങളും പദ്ധതി നടത്തിപ്പും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എല്ലാ വര്‍ഷവും 'ബജറ്റ് റിപ്പോര്‍ട്ട് കാര്‍ഡ്' പുറത്തിറക്കും. എല്ലാ വാര്‍ഡിലും മികച്ച സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. 24 മണിക്കൂറും ഡോക്ടറുടെ സേവനം. വാര്‍ഡുതോറും കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയും എന്‍ഡിഎ ഉറപ്പുനല്‍കുന്നു.

കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ കോര്‍പ്പറേഷനില്‍ വീടില്ലാത്ത എല്ലാവര്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് നിര്‍മ്മിച്ച് നല്‍കുമെന്നുമെന്ന് വികസനരേഖ ഉറപ്പ് നല്‍കുന്നു. കോര്‍പ്പറേഷനും ജനങ്ങളും തമ്മിലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റല്‍ ഫ്ളാറ്റ്ഫോമിലൂടെ 100 ശതമാനം ഓണ്‍ലൈനാക്കി, അഴിമഴി അവസാനിപ്പിക്കും. വെള്ളക്കെട്ട് ഒഴിവാക്കാന്‍ സൂറത്ത് മാതൃകയില്‍ പദ്ധതികള്‍ രൂപികരിക്കും. 101 വാര്‍ഡുകളിലും സമഗ്രഡ്രൈനേജ് സംവിധാനം നിര്‍മ്മിക്കും. ഇന്‍ഡോര്‍ മാതൃകയില്‍ മാലിന്യപ്രശ്നത്തിന് സമയബന്ധിതമായി പരിഹരിക്കാന്‍ സംവിധാനം തിരുവനന്തപുരത്ത് നടപ്പിലാക്കുമെന്നും വികസനരേഖ ഉറപ്പുനല്‍കുന്നു.

നഗരത്തിലെ വഴിവിളക്കുകള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ എല്ലായിപ്പോഴും പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പാക്കും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ദേവീക്ഷേത്രം, ബീമാപ്പള്ളി, വെട്ടുകാട് പള്ളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി നടപ്പാക്കും. ആരോഗ്യകേന്ദ്രങ്ങളെ സംയോജിപ്പിച്ച് തിരുവനന്തപുരത്തെ ആരോഗ്യസംരക്ഷണ നഗരമാക്കിമാറ്റും. കുറഞ്ഞവിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറകളുടെ ശൃംഖല നഗരത്തില്‍ വ്യാപിപ്പിക്കും.
തെരുവുനായകളെ ഷെല്‍ട്ടറില്‍ പാര്‍പ്പിച്ച് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉപയോഗിച്ച് തെരുവുനായ ശല്യത്തിന് ശാശ്വത അന്ത്യം കുറിയ്ക്കും. ഗംഗ ശുദ്ധീകരണ മിഷന്റെ മാതൃകയില്‍ കരമനയാര്‍, കിള്ളിയാര്‍, ആമയിഴഞ്ചാന്‍ തോട്, പാര്‍വതി പുത്തനാര്‍ പോലുള്ള ജലാശങ്ങള്‍ ശുദ്ധീകരിച്ച് സംരക്ഷിക്കുമെന്നും എന്‍ഡിഎ ഉറപ്പ് നല്‍കുന്നു.

2036ല്‍ ഇന്ത്യയില്‍ നടക്കുന്ന ഒളിമ്പിക്സിന്റെ ഒരു വേദി തിരുവനന്തപുരമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. കടലാക്രമണം ഉള്‍പ്പെടെയുള്ള തീരദേശ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. മികച്ച തുറമുഖമായി തിരുവനന്തപുരത്തെ മാറ്റുകയും സാധ്യതകളും ഗുണങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. നഗരത്തില്‍ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ അറ്റക്കുറ്റപ്പണികള്‍ അധികാരത്തിലെത്തി 15 ദിവസത്തിനകം ആരംഭിക്കും.
റോഡ്, റെയില്‍, വ്യോമ ഗതാഗത കണക്ടിവിറ്റി ഉന്നത നിലവാരമുള്ളതാക്കും. കേന്ദ്രത്തിന്റെ സഹായത്തോടെ മെട്രോ യാഥാര്‍ത്ഥ്യമാക്കും. വഴിയോരകച്ചവടക്കാരുടെയും മറ്റ് വ്യവസായികളുടേയും പൊതുജനങ്ങളുടെയും സഹകരണത്തോടെ സിറ്റി നൈറ്റ് ലൈഫ് യാഥാര്‍ത്ഥ്യമാക്കും. മേയറും ഡെപ്യൂട്ടിമേയറും കൗണ്‍സിര്‍മാരും ഉദ്യോഗസ്ഥരും വാര്‍ഡുകളിലെത്തി പരാതികള്‍ നേരിട്ട് പരിഹരിക്കുമെന്നും വികസവരേഖ ഉറപ്പ് നല്‍കുന്നു.

ബിജെപി സംസ്ഥാന കാര്യാലയമായ കെ.ജി മാരാര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കെകെസി സംസ്ഥാന ചെയര്‍മാന്‍ ശ്രീ വിഷ്ണുപുരം ചന്ദ്രശേഖരന്‍, ശിവസേന സംസ്ഥാന അധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഡോ അബ്ദുള്‍ സലാം, ശ്രീ കെ സോമന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, ശ്രീ അനൂപ് ആന്റണി, സംസ്ഥാന സെക്രട്ടറി അഡ്വ വിവി രാജേഷ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ ശ്രീ കരമന ജയന്‍, ബിഡിജെഎസ് ജില്ലാ അധ്യക്ഷന്‍ ശ്രീ പ്രേംരാജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (7 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (7 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (7 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (7 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (8 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (9 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (13 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (13 hours ago)

Malayali Vartha Recommends