സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാം; ബി.എഡ് വിദ്യാര്‍ഥിനികള്‍ക്ക് ഇനി സാരി നിര്‍ബന്ധമല്ല

ബി.എഡ് വിദ്യാര്‍ഥിനികള്‍ അധ്യാപക പരിശീലനത്തിന് സാരി ധരിക്കണമെന്ന ട്രെയിനിങ് കോളജുകളുടെ വാശിക്ക് തടയിട്ട് സര്‍ക്കാര്‍.
വിദ്യാര്‍ഥികള്‍ക്ക് അധ്യാപക പരിശീലന കാലയളവില്‍ സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകുന്നതിന് അനുമതി നല്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
നേരത്തെ കോളജ് അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമാക്കുന്ന സ്ഥാപനങ്ങളുടെ നടപടിക്കെതിരെയും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ച് അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha





















