കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അന്തരിച്ചു.... മൂന്നു പതിറ്രാണ്ടിലേറെയായി സംഘടനയെ നയിച്ചുവന്ന നേതാവായിരുന്നു..... ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് കടകള്‍ അടച്ചിടും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ (78) അന്തരിച്ചു. മൂന്നു പതിറ്രാണ്ടിലേറെയായി സംഘടനയെ നയിച്ചുവന്ന നസിറുദ്ദീന്‍ പകരം വെക്കാനില്ലാത്ത നേതാവായിരുന്നു.
ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ അന്ത്യം സംഭവിച്ചു.
ഹൃദയാഘാതമായിരുന്നു. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് കടകള്‍ അടച്ചിടും. 1991ലാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായത് .
ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപ്‌ളിമെന്റേഷന്‍ കമ്മിറ്റി മെമ്പര്‍, വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട് കൂടാരപ്പുരയില്‍ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി 1945 ഡിസംബര്‍ 25 നായിരുന്നു ജനനം. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്‌സ് ഉടമയായിരുന്നു. 1984ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റായി. 1985ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.
" f
https://www.facebook.com/Malayalivartha





















