അവസാനം കലങ്ങിത്തെളിഞ്ഞു... മലമ്പുഴ കുമ്പാച്ചി മലയില്‍ നിന്നു സൈന്യം രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബു ആരോഗ്യം വീണ്ടെടുക്കുന്നു; ഇന്ന് ആശുപത്രി വിട്ടേക്കുമെന്ന് സൂചന; ബാബുവിനെതിരെ കേസെടുക്കാന്‍ നടന്നവര്‍ വെട്ടിലായി

മലമ്പുഴ കുമ്പാച്ചി മലയില്‍ നിന്നു സൈന്യം രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെറാട് ആര്‍.ബാബുവിനെ (23) ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസാചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.
വൃക്കയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാര്‍ നിരീക്ഷിക്കുകയാണെന്നും ഇന്നു പരിശോധനയ്ക്കു ശേഷം ആശുപത്രി വിടുന്ന കാര്യം തീരുമാനിക്കുന്നതാണ്. ബാബുവിനെ സന്ദര്‍ശിക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രി മുറിക്കു മുന്നില്‍ പൊലീസ് കാവലുണ്ട്.
ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.പി.റീത്ത പറഞ്ഞു. നിലവില്‍ എമര്‍ജന്‍സി കെയര്‍ യൂണിറ്റില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഫിസിഷ്യന്‍, സര്‍ജന്‍ എന്നിവര്‍ക്കു പുറമേ വൃക്ക, അസ്ഥി, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുമടങ്ങുന്ന പ്രത്യേക ടീമാണു ബാബുവിനെ ചികിത്സിക്കുന്നത്.
ബുധനാഴ്ച രാത്രി സുഖമായി ഉറങ്ങി. രാവിലെ ഉമ്മയോടും സഹോദരനോടും സംസാരിച്ചു. മറ്റു കാര്യങ്ങള്‍ ചോദിച്ചു വിഷമിപ്പിക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടസമയത്തു കാലില്‍ ഉണ്ടായ മുറിവ് ഉണങ്ങി. എക്‌സ്‌റേ, സിടി സ്‌കാന്‍, രക്തപരിശോധനകള്‍ നടത്തി. ഹൃദയം, തലച്ചോറ് എന്നിവയുടെ പരിശോധനയിലും തകരാര്‍ ഇല്ല. താന്‍ ആരോഗ്യം വീണ്ടെടുത്തുവെന്നും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും ബാബു പ്രതികരിച്ചു.
മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ മലമ്പുഴ ചെ!റാട് സ്വദേശി ആര്‍.ബാബുവിനെതിരെ വനം നിയമപ്രകാരം കേസെടുക്കില്ലെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ഡിഎഫ്ഒയോട് ആവശ്യപ്പെട്ടു. ബാബുവിനെതിരെ കേസെടുക്കാന്‍ വനംവകുപ്പു നടപടി തുടങ്ങിയിരുന്നു. അവരാണ് വെട്ടിലായത്.
വനത്തില്‍ കയറിയ സംഭവത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പലരും ഇതു തുടരുമെന്നതാണു വനംവകുപ്പു ചിന്തിച്ചത്. ബാബു കയറിയ മല കാണാന്‍ കൂട്ടമായി ആളുകളെത്തുന്നതു തടയാനാണു കേസെടുക്കാന്‍ വാളയാര്‍ റേഞ്ച് ഓഫിസ് ശ്രമം തുടങ്ങിയത്. എന്നാല്‍, നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ബാബുവിനെതിരെ കേസെടുക്കരുതെന്നു മുഖ്യവനപാലക!നാടു നിര്‍ദേശിച്ചു. കേസിന്റെ പേരില്‍ ബാബുവിന്റെ കുടുംബത്തെ വിഷമിപ്പിക്കരുതെന്നാണു സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കുമ്പാച്ചിമലയിലെ പാറയിടുക്കില്‍നിന്നു ജീവിതത്തിലേക്കുള്ള തിരിച്ചുവരവില്‍ ബാബു ഏറ്റവും കടപ്പെട്ടിരിക്കുന്നത് സൈനികരോടാണ്. പ്രതികൂല സാഹചര്യങ്ങള്‍ കൂട്ടത്തോടെ വഴിമുടക്കിയിട്ടും നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയ സൈനിക സംഘം ബാബുവിനെ ജീവിതത്തിലേക്കു കൈനീട്ടിപ്പിടിച്ചു.
മൂന്നുദിവസം ജലപാനമില്ലാതെ മലയിടുക്കില്‍ കഴിഞ്ഞ ബാബുവിന്റെ മനോധൈര്യവും അസാമാന്യം തന്നെ. എങ്കിലും മലയിടുക്കില്‍ പെട്ടുപോയ ബാബുവിന്റെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു എങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആരെങ്കിലും എത്തുമെന്ന് സ്വപ്നം കാണുക പോലും വേണ്ട.
ആര്‍.ബാബുവിനൊപ്പം ട്രെക്കിങ്ങിന് പോയത് വിദ്യാര്‍ഥികളാണെന്ന് കണ്ടെത്തി. നാലുപേരാണ് ഉണ്ടായിരുന്നതെന്ന് സംഘാംഗമായ പതിനഞ്ചുകാരന്‍ പറഞ്ഞു. പകുതി വഴിയെത്തിയപ്പോള്‍ മൂന്നുപേര്‍ ക്ഷീണിച്ച് തിരിച്ചിറങ്ങി. മലമുകളിലുള്ള കൊടി തൊട്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ബാബു മുകളിലേക്കു കയറിയത്. ബാബു മലയിടുക്കില്‍ വീണപ്പോള്‍ ഭയന്നുപോയെന്നും വിദ്യാര്‍ഥി പറഞ്ഞു.
അതേസമയം, തന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ബാബു പ്രതികരിച്ചു. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ല. നല്ല ആശ്വാസമുണ്ട്. വീഴ്ചയിലുണ്ടായ മുറിവ് ഉണങ്ങിത്തുടങ്ങി. ആശുപത്രിയില്‍ ലഭിച്ചത് മികച്ച പരിചരണമെന്നും ബാബു പറഞ്ഞു.
https://www.facebook.com/Malayalivartha





















