കട്ട സപ്പോര്‍ട്ട്... പാലക്കാട് ബാബുവിനെതിരെ കേസെടുക്കാന്‍ നീങ്ങി ഒരുകൂട്ടം വനം വകുപ്പ് ഉദ്യോഗസ്ഥര്‍; വനം വകുപ്പിലെ മറ്റൊരു കൂട്ടര്‍ വാവ സുരേഷിന് നേരെയും; വാവ സുരേഷിന് ലൈസന്‍സ് ഇല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍; വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമുളള കുറ്റം

അതിക്രമിച്ച് മലയില്‍ കയറിയതിന് പാലക്കാട് ബാബുവിനെതിരെ കേസെടുക്കാന്‍ ശ്രമിച്ച വനം വകുപ്പ് വാവ സുരേഷിന് നേരെയും രംഗത്ത്. പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്നു ചൂണ്ടിക്കാട്ടി വാവ സുരേഷിനെതിരെ വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തെത്തുകയാണ്. ലൈസന്‍സ് ഇല്ലാതെ പാമ്പു പിടിക്കുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമുളള കുറ്റമാണെന്നു ചൂണ്ടിക്കാട്ടിയാണു പടനീക്കം.
ഒരു ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണു സൂചന. അതേസമയം, പാമ്പിനെ പിടിക്കാന്‍ വനം വകുപ്പ് പരിശീലിപ്പിച്ചു ലൈസന്‍സ് കൊടുത്തവരുടെ സേവനം പലപ്പോഴും ലഭ്യമല്ലെന്ന പരാതി വനം വകുപ്പ് പരിശോധിക്കുന്നുണ്ട്.
പാമ്പു പിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷ് ഇതുവരെ വനം വകുപ്പിന്റെ ലൈസന്‍സ് എടുത്തിട്ടില്ല, അതിനായി അപേക്ഷിച്ചിട്ടുമില്ല. സുരേഷിന്റെ പാമ്പു പിടിത്തം അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടിക്കുന്നതിനിടെ കടിയേല്‍ക്കാന്‍ ഇടയായത് അതുകൊണ്ടാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, മൂന്നര പതിറ്റാണ്ടിലേറെയായി പാമ്പുകളെ പിടിക്കുന്ന തനിക്ക് ഇനി അതിനായി ലൈസന്‍സ് എന്തിനാണെന്നാണു സുരേഷിന്റെ മറുവാദം. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരെ രംഗത്തുണ്ടെന്നും സുരേഷ് ആരോപിക്കുന്നു.
ചില ഉദ്യോഗസ്ഥര്‍ വാവ സുരേഷിനെ അധിക്ഷേപിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതോടെ മന്ത്രി വി.എന്‍.വാസവനും മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറും സുരേഷിനു പിന്തുണയുമായി എത്തിയിരുന്നു. വനം വകുപ്പുകാര്‍ക്കു വാവയോടു കുശുമ്പാണെന്നും പാമ്പിനെ പിടിക്കാന്‍ വനം വകുപ്പിന്റെ പരിശീലനം ലഭിച്ചവരെ വിളിച്ചാല്‍ പലപ്പോഴും വരാറില്ലെന്നും വാസവന്‍ തുറന്നടിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെ പാമ്പു പിടിക്കാന്‍ പഠിപ്പിച്ചതു സുരേഷാണെന്നും ഒരു ഉദ്യോഗസ്ഥനും അധിക്ഷേപിക്കാന്‍ അര്‍ഹതയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മുന്‍ വനംവകുപ്പ് മന്ത്രി കൂടിയാണ് ഗണേശ് കുമാര്‍. സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാന്‍ ശ്രമിക്കുന്നത് നാണംകെട്ട പണിയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. വാവ സുരേഷിനെതിരെ ആരോപണവുമായി എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ താന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
വാവ സുരേഷിനെപ്പറ്റി അധിക്ഷേപം പറയാന്‍ ഒരു ഉദ്യോഗസ്ഥന്മാര്‍ക്കും യോഗ്യതയില്ല. സര്‍ക്കാരില്‍ അവരോടൊപ്പം കിട്ടാവുന്ന ഒരു ജോലി മന്ത്രിയും മുഖ്യമന്ത്രിയും വാഗ്ദാനം ചെയ്തപ്പോള്‍ അത് വേണ്ടെന്നു വച്ചയാളാണ് വാവ സുരേഷ്. പണക്കാരനാകാന്‍ വനം വകുപ്പില്‍ ഉദ്യോഗസ്ഥനായി കയറില്‍ മതി. മാസം നല്ല ശമ്പളം കിട്ടും. അത് വേണ്ടെന്നുവച്ച ഇദ്ദേഹത്തെക്കുറിച്ച് ദൈവത്തിനു നിരക്കാത്ത അനാവശ്യങ്ങള്‍ പറയരുത്. പറയുന്നവര്‍ ലജ്ജിക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു സര്‍ക്കാര്‍ ജോലി നിങ്ങളുടെ മുന്നില്‍വച്ച് നീട്ടിയാല്‍ അത് വേണ്ടെന്നു വയ്ക്കാന്‍ നിങ്ങള്‍ക്കാകുമോ? അതില്ലാത്തവര്‍ ഇത് പറയരുത്. എനിക്ക് പാമ്പിനെ ഭയമാണ്, അതിനെ പിടിക്കാനും അറിയില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ നമ്മള്‍ വിളിക്കുന്നതും വാവ സുരേഷിനെയാണ്.
പാമ്പ് പിടുത്തത്തിന്റെ പരിഷ്‌കാരങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പഠിപ്പിച്ചുകൊടുത്തത് ഈ ചെറുപ്പക്കാരനാണ്. പലപ്പോഴും വനംവകുപ്പില്‍ തന്നെ ക്ലാസ്സെടുക്കാന്‍ വാവ സുരേഷിനെ വിളിച്ചിട്ടുണ്ട്. അവിടെയുള്ളവര്‍ക്ക് ഏത് പാമ്പാണെന്ന് തിരിച്ചറിയാനുള്ള അറിവും ധാരണയും ഉണ്ടാക്കി കൊടുത്തത് വാവ സുരേഷ് ആണ്. വാവ സുരേഷ് മാത്രമാണ് ഒരു പൈസ പോലും ചോദിക്കാതിരുന്നത്. ഇപ്പോള്‍ എന്തെങ്കിലും അലവന്‍സ് വനംവകുപ്പ് കൊടുക്കുന്നുണ്ടോ എന്നറിയില്ല. ഞാനിരുന്ന സമയത്ത് അദ്ദേഹം ചോദിച്ചിട്ടില്ല എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
" fr
https://www.facebook.com/Malayalivartha





















