വ്യാജ ലൈംഗിക പീഡന കേസില്‍ സ്വപ്ന സുരേഷിനും കൂട്ടു പ്രതി ബിനോയ് ജേക്കബ്ബുമടക്കം 10 പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം ... തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്രേട്ട് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്

വ്യാജ ലൈംഗിക പീഡന കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും കൂട്ടു പ്രതി ബിനോയ് ജേക്കബ്ബുമടക്കം 10 പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്രേട്ട് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാജ പീഡന ആരോപണത്തിന് ഇരയായ എയര്‍ ഇന്ത്യ സാറ്റ്‌സ് ഉദ്യോഗസ്ഥന്‍ എല്‍.എസ്. ഷിബു സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ േൈഹക്കോടതി ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഗൂഢാലോചനയടക്കം നടത്തിയ കുറ്റക്കാര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് എറണാകുളം തൃക്കാക്കര സ്വദേശി ബിനോയ് ജേക്കബ്ബ് , ജഗതി മിഞ്ചില്‍ റോഡില്‍ എം സി ഹൗസില്‍ സ്വപ്ന സുരേഷ് , തൃശൂര്‍ ചാലക്കുടി വെട്ടുകടവ് സ്വദേശി ദീപക് ആന്റോ , വട്ടിയൂര്‍ക്കാവ് കുരുവിക്കോട് സ്വദേശിനി ഷീബ. കെ.കെ , ചിറയിന്‍കീഴ് പാളയംകുന്ന് സ്വദേശിനി നീതു മോഹന്‍ , തമിഴ്‌നാട് വിരുതുനഗര്‍ സ്വദേശിനി ഉമാ മഹേശ്വരി , ചെന്നൈ അണ്ണാനഗര്‍ സ്വദേശി സത്യാ സുബ്രഹ്മണ്യന്‍ , തിരുനീര്‍ മഴൈ ടെമ്പിള്‍ റോഡില്‍ ആര്‍.എം.എസ്. രാജന്‍ , നാലാഞ്ചിറ സ്വദേശിനി ലീന വിനീത , വ്യാജ പരാതി അന്വേഷിച്ച ഇന്റേണല്‍ കമ്മിറ്റി അംഗമായ അസ്വക്കേറ്റ് ശ്രീജാ ശശിധരന്‍ എന്നിവരെ 1 മുതല്‍ 10 വരെ പ്രതി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
സ്വപ്ന സുരേഷ് എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെ ബിനോയ് ജേക്കബ്ബുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എയര്‍ ഇന്ത്യാ ഓഫീസറും എയര്‍പോര്‍ട്ട് ജീവനക്കാരുടെ സംഘടനാ സെക്രട്ടറിയുമായിരുന്ന പട്ടം സ്വദേശി എല്‍. എസ്. സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതി എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ക്ക് അയച്ചത്. സിബു വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന് കാണിച്ച് 17 വനിതകള്‍ ഒപ്പിട്ടതായ വ്യാജ പരാതി അയച്ച് സിബുവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റി. സിബുവിന്റെ പരാതിയില്‍ ബിനോയിയെയും സ്വപ്നയെയും ഒന്നും രണ്ടും പ്രതികളാക്കി വലിയതുറ പോലീസ് കേസെടുത്തുവെങ്കിലും അന്വേഷണത്തിന് ഒച്ചിന്റെ വേഗതയായിരുന്നു. തുടര്‍ന്ന് സിബു ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കി. സ്വപ്ന നല്‍കിയത് വ്യാജ പരാതിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
എയര്‍ ഇന്ത്യ സാറ്റ്‌സിന് ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജോലികള്‍ ഏല്‍പ്പിച്ചതിലെ ക്രമക്കേട് , എയര്‍ ഇന്ത്യയെ നഷ്ടത്തിലാക്കുന്ന വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ , എയര്‍ പോര്‍ട്ട് അതോറിറ്റിക്ക് ലഭിക്കേണ്ട റോയല്‍റ്റി തുകയിലെ വെട്ടിപ്പ് എന്നിവയെക്കുറിച്ച് സിബു സി ബി ഐ ക്കും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും ( സി വി സി ) പരാതി നല്‍കിയിരുന്നു. ഈ വിരോധ കാരണത്താല്‍ സിബുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്താക്കണം എന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും കൂടെയാണ് വ്യാജ പരാതി അയച്ചതെന്നും സ്വപ്നയുടെയും ബിനോയിയുടെയും സ്വാധീനത്തിന് വഴങ്ങിയതിനാലും തെറ്റിദ്ധരിപ്പിച്ചതിനാലുമാണ് ചിലര്‍ ഒപ്പിട്ടതെന്നും ചിലരുടെ ഒപ്പ് വ്യാജമാണെന്നും ജീവനക്കാര്‍ ക്രൈം ബ്രാഞ്ചിനും എയര്‍ ഇന്ത്യയുടെ വകുപ്പുതല ആഭ്യന്തര അച്ചടക്ക അധികാര കമ്മിറ്റി മുമ്പാകെയും മൊഴി നല്‍കി.
ഡിസിപ്ലിനറി അതോറിറ്റി മുമ്പാകെ നടന്ന വാച്യാന്വേഷണത്തില്‍ ആള്‍മാറാട്ടം നാടത്തി മൊഴി നല്‍കിയാണ് സ്വപ്ന സിബുവിനെ കുരുക്കിയത്. ഒരു പരാതിക്കാരിയായ പാര്‍വതി സാബുവായി നീതു മോഹനെന്ന യുവതിയെ ആള്‍മാറാട്ടം നടത്തി ഹാജരാക്കി മൊഴി നല്‍കിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 2016 ല്‍ സ്വപ്നയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ ഐ. റ്റി.സെക്രട്ടറി എം.ശിവശങ്കര്‍ ഐ. എ. എസ്. സ്വപ്നയെ മുഖ്യമന്ത്രിയുടെ അറിവോടെ ഐ. റ്റി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ ഓപ്പറേഷന്‍സ് മനേജരായി 1.16 ലക്ഷം രൂപ മാസ ശമ്പളത്തില്‍ നിയമനം തരപ്പെടുത്തി നല്‍കിയത്. ഇതിനായി സ്വപ്ന ഹാജരാക്കിയത് വ്യാജ ബി.കോം. ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതിന് കന്റോണ്‍മെന്റ് പോലീസ് 2020 ല്‍ കേസെടുത്തുവെങ്കിലും പ്രതികള്‍ക്ക് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയിലുള്ള സ്വാധീനത്താല്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വനിതാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ പീഡിപ്പിച്ചുവെന്ന മാനഭംഗ , പൂവാല ശല്യക്കേസ് ബിനോയ് ജേക്കബ്ബിനെതിരെ കേസ് നിലവിലുണ്ട്. സ്വപ്നയെപോലെ ബിനോയിയെ അനുസരിച്ച് കൂടെ നിന്നാല്‍ തനിക്കും ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിച്ച് ബിനോയി ലൈംഗിക കയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്നായിരുന്നു കേസ്. എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് കമ്പനി ഓഫീസില്‍ പലരേയും ബിനോയിയും സ്വപ്നയും ചേര്‍ന്ന് ഇത്തരത്തില്‍ പ്രലോഭിപ്പിച്ച് ഓഫീസില്‍ ഭീതിജനകമായ കള്ളക്കടത്ത് അധോലോകം സൃഷ്ടിച്ചതായും യുവതി ആരോപണമുന്നയിച്ചിട്ടുണ്ട്. മ്യൂസിയം പോലീസ് ആണ് ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ (ശ) ( ലൈംഗിക സമീപനം ഉള്‍പ്പെടുന്ന ശാരീരിക സ്പര്‍ശവും മുന്നേറ്റങ്ങളും) , (ശശ) ( ലൈംഗിക നേട്ടങ്ങള്‍ക്ക് വേണ്ടി നിര്‍ബന്ധിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യല്‍) , (ശശശ) (സ്ത്രീയുടെ ഇച്ഛക്കെതിരായി അശ്ലീല സൃഷ്ടി കാണിക്കല്‍) , (ശ്) ( ലൈംഗികത കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തല്‍) , 354 ഡി (ശ) (സ്ത്രീ തന്റെ അനിഷ്ടത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടും സംസര്‍ഗ്ഗം വളര്‍ത്താന്‍ നിരന്തരം പിന്തുടരാന്‍ ശ്രമിക്കല്‍) , (ശശ) (ഒരു സ്ത്രീ ഇന്റര്‍ നെറ്റോ ഇ - മെയിലോ മറ്റ് ഇലക്ട്രോണിക് വിനിമയ രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിക്കല്‍) എന്നീ വകുപ്പുകള്‍ ആണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
2016 ലാണ് കേസിനാസ്പമായ സംഭവം നടന്നത്. ബിനോയിയുടെയും സ്വപ്നയുടെയുടെയും ഉന്നത സ്വാധീനത്താല്‍ മ്യൂസിയം പോലീസ് കേസ് എഴുതിത്തള്ളാന്‍ പലകുറി ശ്രമിച്ചെങ്കിലും വനിതാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പരാതിയിലും മൊഴിയിലും ഉറച്ചു നിന്നതോടെ ഗത്യന്തരമില്ലാതെ മ്യൂസിയം പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. 2017 ഫെബ്രുവരി 7 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് വിടുതല്‍ ഹര്‍ജിയുമായി പ്രതി രംഗത്തെത്തിയത്. വിടുതല്‍ ഹര്‍ജി തള്ളിയപ്പോഴാണ് തുടരന്വേഷണ ഹര്‍ജി സമര്‍പ്പിച്ചത്.
" fr
https://www.facebook.com/Malayalivartha





















