അമ്പലമുക്കിലെ ചെടിവില്‍പ്പനശാലയിലെ ജീവനക്കാരിയായ വിനിതമോളെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍.... പിടികൂടിയത് തമിഴ്‌നാട്ടില്‍ നിന്ന്, പ്രതിയെ ചോദ്യം ചെയ്യുന്നു....

അമ്പലമുക്കിലെ ചെടിവില്‍പ്പനശാലയിലെ ജീവനക്കാരിയായ വിനിതമോളെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
കസ്റ്റഡിയിലുള്ള പ്രതിയെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ച പകലാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.
അമ്പലനഗറില്‍ ടാബ്‌സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക്ക് അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടില്‍ വിനിതമോളാണ് (38) കൊല്ലപ്പെട്ടത്.പത്ത് മാസം മുമ്പാണ് വിനിത ഇവിടെ ജോലിക്ക് ചേര്‍ന്നത്.
വിനിത മോളുടെ മൃതദേഹത്തില്‍ കഴുത്തില്‍ ആഴത്തിലുളള മൂന്ന് കുത്തുകളേറ്റിട്ടുണ്ടായിരുന്നു. പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ടാണ് മുറിവേറ്റത്. കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടത്.
https://www.facebook.com/Malayalivartha





















