വ്യാജരേഖ ഉപയോഗിച്ച് നിയമനം നടത്തിയതിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്ന് ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്; സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരുമിറങ്ങി; പ്രൈസ് വാട്ടര്‍ കൂപ്പറിന് കത്ത് നല്‍കി; എം. ശിവശങ്കറിന് വമ്പൻ തിരിച്ചടി

സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം.... ഈ നീക്കത്തിനു മുന്നോടിയായി പ്രൈസ് വാട്ടര്‍ കൂപ്പറിന് കത്ത് നല്‍കിയിരിക്കുകയാണ്. സ്വപ്ന സുരേഷിന് സ്പെയ്സ് പാർക്കിലെ ജോലിയിൽ കിട്ടിയ ശമ്പളം മുഴുവൻ തിരിച്ചുപിടിക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.
വ്യാജരേഖ ഉപയോഗിച്ച് നിയമനം നടത്തിയിരുന്നു. ഇതിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. എന്നാൽ ഈ പണം സ്വപ്നയിൽ നിന്നല്ല തിരിച്ചു പിടിക്കേണ്ടത് എന്നതും വ്യക്തമാക്കിയിട്ടുണ്ട്. എം. ശിവശങ്കർ, കെ.എസ്.ടി.ഐ.എൽ മുൻ എം.ഡി ജയശങ്കർ പ്രസാദ്, പ്രൈസ് വാട്ടർ കൂപ്പർ എന്നിവരിൽ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാർശ.
ഐ.ടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിലാണ് സ്വപ്നയ്ക്ക് നിയമനം നൽകിയത് . കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറാണ് സ്വപ്നയെ നിയമിച്ചത്. തുക തിരിച്ചടയ്ക്കാതെ, കൺസൾട്ടൻസി ഫീസായി പി.ഡബ്ല്യു.സിക്ക് നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്നാണ് സർക്കാർ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം. അതേസമയം കഴിഞ്ഞ ദിവസം നിർണായകമായ വെളിപ്പെടുത്തൽ കൂടെ സ്വപ്നസുരേഷ് ശിവശങ്കരനെതിരെ നടത്തിയിരുന്നു.
വ്യാജപരാതിക്കേസില്‍ ശിവശങ്കര്‍ ഇടപെട്ട് സഹായിച്ചുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ചോദ്യംചെയ്യലില്‍ ഉള്‍പ്പെടെ ശിവശങ്കര്‍ സഹായിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായും സംസാരിക്കുകയുണ്ടായി.അങ്ങനെയുള്ളയാള്‍ക്ക് ഇപ്പോഴും ഇടപെടാന്‍ കഴിയുമെന്ന് സ്വപ്ന പറഞ്ഞു. എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതിയുണ്ടാക്കിയെന്ന കേസില്‍ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയ വിഷയത്തിലാണ് സ്വപ്ന പ്രതികരിച്ചത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ സ്വപ്നയുള്‍പ്പെടെ പത്ത് പ്രതികള്‍ ഉണ്ടായിരുന്നു . എയര്‍ ഇന്ത്യാ സാറ്റ്സ് എച്ച്.ആര്‍ മാനേജറായിരിക്കെ വ്യാജ പീഡന പരാതിയുണ്ടാക്കിയെന്ന 2016ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു കുറ്റപത്രം നല്‍കിയത്. നേരത്തെ ചോദ്യം ചെയ്യലിനെ നേരിടാന്‍ സഹായിച്ച ശിവശങ്കര്‍ ഇപ്പോള്‍ അധികാരമുപയോഗിച്ച് നടത്തിയ നീക്കമാണു കുറ്റപത്രമെന്നായിരുന്നു സ്വപ്ന നടത്തിയ പ്രതികരണം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെയുള്ള സ്വപ്നയുടെ പരാമര്‍ശത്തിനും , ശിവശങ്കറിനെ പിന്തുണച്ച് മുഖ്യമന്ത്രി എത്തിയതിനും പിന്നാലെയായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 2013 മുതല്‍ 2016 വരെ എയര്‍ സാറ്റ്സിന്‍റെ എച്ച്. ആര്‍ മാനേജരായിരുന്ന സ്വപ്ന ഗ്രൗണ്ട്ഹാന്‍ഡലിങ് ഉദ്യോഗസ്ഥനായ എല്‍.എസ്. സിബുവിനെതിരെ വ്യാജ പീഡന പരാതിനല്‍കിയെന്നായിരുന്നു കേസ് എടുത്തത് .
ഇതിനായി 17 പെണ്‍കുട്ടികളുടെ വ്യാജ ഒപ്പിട്ടു. ഒരാളെ വ്യാജപേരില്‍ ഹാജരാക്കുകയും ചെയ്തുവെന്നു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചെങ്കിലും പിന്നീട് മൊഴിയെടുക്കാന്‍ വിളിച്ചെങ്കിലും ഹാജരായില്ല. ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സാറ്റ്സ് വൈസ് പ്രസിഡന്‍റായിരുന്ന ബിനോയ് ജേക്കബ് ഒന്നാം പ്രതിയും സ്വപ്നാസുരേഷ് രണ്ടാം പ്രതിയുമാണ്. അന്നു പരാതി അന്വേഷിച്ച സാറ്റ്സിലെ ഇന്‍റേണല്‍ കമ്മിറ്റി അംഗങ്ങളും കേസിലെ പ്രതികളാണ്. സത്യം പറഞ്ഞതിലുള്ള പ്രതികാരമാണ് കുറ്റപത്രമെന്നു സ്വപ്ന പറയുന്നത്.
https://www.facebook.com/Malayalivartha





















