അഫ്ഗാൻ വിഷയത്തിലടക്കം ഒന്നും ചെയ്യാനാകാത്ത ഭരണകൂടമായി പാകിസ്ഥാൻ മാറി; കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്; പോരാത്തതിന് അന്താരാഷ്‌ട്ര തലത്തിലെ നിയന്ത്രണങ്ങളും കൂടെ ആയപ്പോൾ സഹിക്കാനാകുന്നില്ല; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് എല്ലാ സഹായവും നൽകി വരുന്ന പാകിസ്താനെതിരെ ഭീകരർ തിരിയുന്നു; ഐക്യരാഷ്ട്രസഭയിൽ തല കുനിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഐക്യരാഷ്ട്രസഭയിൽ യാചനയുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഭീകരത തിരിച്ചടിക്കുന്നതിന്റെ പ്രതിസന്ധിയിൽ വലയുകയാണ് പാകിസ്ഥാൻ. അഫ്ഗാൻ വിഷയത്തിലടക്കം ഒന്നും ചെയ്യാനാകാത്ത ഭരണകൂടമായി പാകിസ്ഥാൻ മാറിയിരുന്നു. അതുക്കൊണ്ട് നിയന്ത്രിക്കുന്നത് ഭീകരരാണെന്നത് തുറന്നു സമ്മതിക്കുകയാണ് ഇമ്രാൻഖാൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് പോരാത്തതിന് അന്താരാഷ്‌ട്ര തലത്തിലെ നിയന്ത്രണങ്ങളും കൂടെ ആയപ്പോൾ പാക്കിസ്ഥാൻ സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്.
ഈ സാഹചര്യത്തിൽ ഐക്യരാഷ്‌ട്രസഭയുടെ സഹായം ചോദിക്കുകയാണ് പാക് പ്രധാനമന്ത്രി. അതിർത്തികടന്നുള്ള ഭീകരതയ്‌ക്ക് എല്ലാ സഹായവും നൽകിവരുന്ന പാകിസ്താനെതിരെ ഭീകരർ തിരിയുന്ന സാഹചര്യമാണുള്ളത്. ഈ ആശങ്കയാണ് ഇമ്രാൻ ഖാൻ പറഞ്ഞിരിക്കുന്നത് . പാക് ഭരണകൂട ത്തിനായി രക്ഷാസമിതിയിൽ സ്ഥിരം പ്രതിനിധി ഉമർ സിദ്ദിഖിയാണ് ഈ പ്രതികൂല സാഹചര്യങ്ങളെ കുറിച്ച് വിവരിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ അഫ്ഗാൻ അതിർത്തിയിൽ പാക് സൈന്യത്തിന് നേരെ നിരവധി ആക്രമണങ്ങൾ നടന്നെന്നും സിദ്ദിഖി വെളിപ്പെടുത്തി.ടിടിപി, ജമാഅത്ത ഉൾ എഹ്രാദ് എന്നീ സംഘങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം നടത്തിയത് . നൂറിലേറെ ആക്രമണം നടന്നെന്നാണ് റിപ്പോർട്ട് ഉള്ളത്.
അഫ്ഗാന്റെ മണ്ണ് ഒരു തരത്തിലുള്ള ഭീകരരുടേയും മണ്ണാകരുതെന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രഖ്യാപിത നയം ശക്തമായി നടപ്പാക്കണമെന്നും പാകിസ്താൻ പറഞ്ഞു. ഭീകര സംഘടനകൾക്കെതിരെ അമേരിക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും തങ്ങൾക്ക് അത് സഹായമായി വരുന്നില്ലെന്നും പാകിസ്താൻ വ്യക്തമാക്കി. പാകിസ്താനിലെ അതിർത്തി മേഖലയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഭീകരർ പലതവണ ആക്രമണം നടത്തി നിർത്തിവച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇമ്രാൻ പരസ്യമായി രംഗത്തെത്തിയത് .
അതേസമയം കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ മറ്റൊരു നിർണായക വെളിപ്പെടുത്തൽ നടത്തി രംഗത്തുവന്നു. കശ്മീരിൽ ആണവയുദ്ധം വരെ ഉണ്ടാകുമെന്ന ഭീഷണിയുമായി ഇമ്രാൻ ഖാൻ രംഗത്ത് വന്നത് .ഇന്ത്യയെ ആരെക്കാളും നന്നായി എനിക്കറിയാമെന്നും സഹകരിച്ചില്ലെങ്കിൽ അപകടങ്ങൾ സംഭവിക്കുമെന്നും ഇമ്രാൻഖാൻ വെല്ലുവിളിക്കുന്നു.
കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഏത് സമയത്തും യുദ്ധത്തിന് തയ്യാറാണെന്നും പാകിസ്താൻ പ്രധാനമന്ത്രി വീരവാദം മുഴക്കുന്നുണ്ട് . കശ്മീർ വിഷയത്തിൽ ഒരു പരിഹാരം വരുന്നത് വരെ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള യുദ്ധഭീതി അവസാനിക്കില്ലെന്നും ഇമ്രാൻ വ്യക്തമാക്കി. ആരെക്കാളും നന്നായി തനിക്ക് ഇന്ത്യയെ അറിയാം എന്നാണ് ഇമ്രാൻ പറയുന്നത്.
ഏത് രാജ്യത്തേക്കാളും നന്നായി തന്നെ തനിക്ക് ഇന്ത്യയെ അറിയാൻ സാധിക്കും . കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നംതീരുന്നത് വരെ യുദ്ധഭീതി അവസാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി . ഇന്ത്യയ്‌ക്ക് നേരെ ആണവ യുദ്ധം നടത്തും എന്ന സൂചനകളും ഇമ്രാൻ നൽകി.
https://www.facebook.com/Malayalivartha




















