ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം പുറത്ത്. മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കുമെന്നും താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നിത കെ. ഗോപാൽ.
മേയ് രണ്ടാം ആഴ്ച മുതൽ നല്ല തോതിൽ മഴ പെയ്യുന്നതിന് അനുകൂലമായ കാലാവസ്ഥാ ഘടകങ്ങളാണ് ഇപ്പോൾ രൂപപ്പെടുന്നത്. അറബിക്കടലിൽനിന്നുള്ള നീരാവി നിറഞ്ഞ പടിഞ്ഞാറൻ കാറ്റ് കേരള തീരത്ത് എത്തുന്നതോടെ കനത്ത മഴ ലഭിക്കും .
നിലവിൽ തെലങ്കാന മുതൽ കന്യാകുമാരി വരെ ഒരു ന്യൂനമർദപാത്തിയുള്ളതിനാലാണ് ഇടിയോടെ മഴ ലഭിക്കുന്നത്. വേനൽക്കാലത്തെ കാറ്റിന്റെ ഘടന മാറുന്ന സമയമാണിത്. മഴ കൂടുതൽ ലഭിക്കാനുള്ള അനുകൂലമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നയിക്കപ്പെടുന്നത്.
ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും. ഇത് കരയിലേക്കുള്ള ഈർപ്പത്തിന്റെ വരവ് വർധിപ്പിക്കും. വേനൽക്കാല മഴ ശക്തമാക്കും. മേയിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
https://www.facebook.com/Malayalivartha






















