നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ. 14 ദിവസത്തേക്കാണ് സജിയെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്.
മേയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പച്ചടി സ്വദേശി മേരിക്കുട്ടിയെയും (70) മൂത്ത മകൻ റെജിയെയുമാണ് (48) സജി കൊലപ്പെടുത്തിയത്. സ്വത്ത് തർക്കത്തിന്റെയും വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിന്റെയും പേരിലായിരുന്നു കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി.
മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് കാട്ടി മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെടുക്കാനായത്. മൃതദേഹങ്ങൾക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പൂർണ്ണമായും അഴുകിയിരുന്നു. അതേസമയം, മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടുമന്വേഷിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
"
https://www.facebook.com/Malayalivartha






















