അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്തു വയസ്സുകാരൻ അനോഷ് നാളെ ആശുപത്രി വിടും. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ദിവസങ്ങളോളം പോരാടിയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തുന്നത്. ആരോഗ്യനില തൃപ്തികരമായ അനോഷ് ഇപ്പോൾ തനിയെ നടന്നു തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു.
എന്നാൽ, തന്റെ കൂടെ ഒരേ പായയിൽ ഉറങ്ങിക്കിടക്കവേ പാമ്പുകടിയേറ്റ് മരിച്ച അനിയൻ ആൽജോയുടെ വിയോഗം അനോഷിനെ കുടുംബം ഇതുവരെ അറിയിച്ചിട്ടില്ല. കൂടെക്കളിക്കാൻ അനിയനുണ്ടാകുമെന്ന പ്രതീക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്ന മകനോട് ഈ കയ്പേറിയ സത്യം എങ്ങനെ വെളിപ്പെടുത്തുമെന്ന ആശങ്കയിലാണ് മാതാപിതാക്കൾ.
https://www.facebook.com/Malayalivartha

























