രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..

2011 ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തനിക്ക് നൽകിയ രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല കോൺഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചതായി സൂചന.. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ ചെന്നിത്തല മല്ലികാർജന ഗാർഗയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമായും അദ്ദേഹം 2011ൽ തനിക്ക് നൽകിയ വാഗ്ദാനത്തിന്റെ കാര്യമാണ് സൂചിപ്പിച്ചത്. ആദ്യപാദം ഉമ്മൻചാണ്ടിയും അവസാനഭാഗം ചെന്നിത്തലയും ഇതായിരുന്നു 2011 ലെ കോൺഗ്രസ് ഹൈക്കമാന്റ് നിലപാട് . എന്നാൽ തികച്ചും അപ്രതീക്ഷിതമായി 2011 ൽ അധികാരത്തിലേറിയ ഉമ്മൻചാണ്ടി 2016 അധികാരമൊഴിയും വരെയും മുഖ്യമന്ത്രിയായി തുടർന്നു.താൻ പൂർണമായും അവഗണിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ചെന്നിത്തല മന്ത്രിസഭയുടെ മധ്യഭാഗത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സഹായത്തോടെ വിവാദമുണ്ടാക്കി ആഭ്യന്തര മന്ത്രിയായി.
ഇക്കുറി വിവാദത്തിന് താനില്ലെന്നും മുഖ്യമന്ത്രിപദം തനിക്ക് നൽകണമെന്നും ചെന്നിത്തല ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത.കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലെത്തി മല്ലികാർജുൻ ഖാർഗെയുമായി കൂടി കാഴ്ച നടത്തി. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകളും ചേരിതിരിഞ്ഞുള്ള പിന്തുണ പ്രഖ്യാപനങ്ങൾ നടക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തിയത്. ഇതിനിടയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കം സി പി എം മനപൂർവം സൃഷ്ടിക്കുന്നതാണെന്നും ശ്രുതിയുണ്ട്. കോൺഗ്രസിനെ അപമാനിക്കുന്നതിനുള്ള നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. സമൂഹമാധ്യമത്തിൽ തർക്കം മൂപ്പിക്കുന്നതിൽ ഒരു വലിയ പങ്ക് സി പി എം അണികൾക്കുണ്ട്. അതിശക്തമായ സമൂഹമാധ്യമ അടിത്തറയുള്ളവരാണ് സി പി എം അണികൾ.
അവർ വിചാരിക്കുന്നിടത്ത് കാര്യങ്ങൾ നിർത്താനറിയാം. ബുദ്ധിജീവികളിൽ ഒരു വലിയ വിഭാഗം സി പി എമ്മിന് പക്ഷം പിടിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നേതാക്കളുടെ ഡല്‍ഹി സന്ദര്‍ശനം രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം നോക്കികാണുന്നത്. കഴിഞ്ഞദിവസം വൈകീട്ടാണ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലെത്തിയത്. മഹാരാഷ്ട്രയിലെ നേതാക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയിലില്ല. അദ്ദേഹം ആന്റമാനിലാണ്. ഈ സാഹചര്യത്തിലാണ് ഖര്‍ഗെയുമായി ചർച്ച നടത്താൻ രമേശ് ചെന്നിത്തല നീക്കം നടത്തുന്നതെന്നാണ് വിവരം.ചെന്നിത്തലയെ ഒഴിവാക്കി ഒരു തീരുമാനമെടുക്കാൻ കഴിയാത്ത തരത്തിൽ പ്രതിസന്ധിയിലാണ് കോൺഗ്രസ് ഹൈക്കമാന്റ്., മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ എറണാകുളം ഡി.സി.സി ഓഫിസിന് മുന്നിലാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
രമേശ് ചെന്നിത്തലയെ അനുകൂലിച്ചാണ് പോസ്റ്ററുകള്‍. വി.ഡി. സതീശന്‍ പി.ആര്‍ പണി നിര്‍ത്തണമെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. പി.ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് കാണിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള വി.ഡി. സതീശന്റെ വ്യാമോഹം നടക്കില്ലെന്നും പോസ്റ്ററില്‍ പറയുന്നു.വി.ഡി. സതീശന്റെ പി.ആര്‍ പണി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നുമാണ് മറ്റൊരു പോസ്റ്ററിൽ പറയുന്നു.വോട്ടെണ്ണുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ നടത്തി സംഘടനക്ക് അവമതിപ്പുണ്ടാക്കുന്ന സാഹചര്യത്തിൽ താക്കീതുമായി കെ.പി.സി.സി രംഗത്തെത്തി. മാധ്യമങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രസ്താവനകളിൽ കോൺഗ്രസ് അണികൾക്കിടെ കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയത്.
ഇത്തരം ചർച്ചകളിൽനിന്ന് പിന്തിരിയാൻ എ.ഐ.സി.സിയും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, അത് മുഖവിലയ്‌ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദേശം നൽകാൻ കെ.പി.സി.സി വീണ്ടും നിർബന്ധിതമായതെന്നും സണ്ണി ജോസഫ് പറഞ്ഞു.മുഖ്യമന്ത്രി പദം സംബന്ധിച്ച് രാഹുലിന്‍റെ നിലപാട് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി നേരിട്ട് നേതാക്കളെ അറിയിച്ചിട്ടും ഫലമില്ലാതായതോടെയാണ് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചത്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തിയിലാണ് . അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന തന്‍റെ നിര്‍ദ്ദേശം പാലിക്കപ്പെടാത്തതില്‍ നേതാക്കളെ രാഹുല്‍ അമര്‍ഷം അറിയിച്ചു. വിവാദത്തില്‍ മുസ്ലീംലീഗിന് പിന്നാലെ കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും അതൃപ്തിയിലാണ്. സാധാരണ തെരഞ്ഞെടുുപ്പ് ഫലം വന്ന ശേഷമാണ് ഇത്തരം പിടിവലിയെങ്കില്‍, അനുകൂല സാഹചര്യം പ്രതീക്ഷിച്ചുള്ള മുഖ്യമന്ത്രി കസേര തര്‍ക്കം അനാവശ്യമാണെന്ന കടുത്ത നിലപാടാണ് രാഹുല്‍ ഗാന്ധി അറിയിച്ചത്.
യോഗ്യത സംബന്ധിച്ച നേതാക്കളുടെ അവകാശവാദങ്ങളും, സമൂഹമാധ്യമങ്ങളിലൂടെയുള്ള അണികളുടെ പോര്‍വിളിയും എത്രയും വേഗം അവസാനിപ്പിക്കാന്‍ കെപിസിസിക്ക് ദീപ ദാസ്മുന്‍ഷി മുഖേന രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി.അതിന്‍റെ അടിസ്ഥാനത്തിലാണ് പരസ്യപ്രസ്താവനകള്‍ വിലക്കി കെപിസിസി അധ്യക്ഷന്‍ വാര്‍ത്താകുറിപ്പിറക്കിയത്. എന്നിട്ടും മുതിര്‍ന്ന നേതാക്കള്‍ തന്നെ നിര്‍ദ്ദേശം ലംഘിക്കുകയാണ്. ഇത്തരം ചര്‍ച്ചകള്‍ക്ക് ആര് വളം വച്ചാലും കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ഹൈക്കമാന്‍ഡ് നല്‍കി.ശനിയാഴ്ച ചേര്‍ന്ന കെപിസിസി യോഗത്തിലും ദേശീയ നേതൃത്വത്തിന്‍റെ വികാരം ദീപ ദാസ്മുന്‍ഷി അറിയിച്ചിരുന്നു. എങ്കിലും സമൂഹമാധ്യമങ്ങളിലും, പുറത്തും വടം വലി തുടരുകയാണ്. സതീശനെ ഉന്നമിട്ട് രമേശ് ചെന്നിത്തലയെ അനുകൂലിച്ച് എറണാകുളത്ത് ഫ്ലക്സ് ഉയര്‍ന്നതും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതേ കുറിച്ച് അറിവില്ലില്ലെന്നാണ് ചെന്നിത്തല പക്ഷത്തെ നേതാക്കള്‍ പറയുന്നത്. ദില്ലിയില്‍ തുടരുന്ന രമേശ് ചെന്നിത്തല പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേ സമയം മുഖ്യമന്ത്രി ചര്‍ച്ചയില്‍ തുടരുന്നതില്‍ മുന്നണിയിലും അമര്‍ഷം പുകയുകയാണ്. ലീഗ് വിഡി സതീശനൊപ്പമെന്ന ചര്‍ച്ച നടക്കുന്നതിനിടെ പക്ഷം പിടിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കുന്ന ജോസഫ് വിഭാഗവും ചര്‍ച്ച അനാവശ്യമാണെന്ന വിലയിരുത്തലിലാണ്. ഘടകകക്ഷികളും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതായാണ് വിവരം. ചര്‍ച്ചകളെ പൊതുജനങ്ങള്‍ പരിഹാസത്തോടെയാണ് വിലയിരുത്തന്നതെന്നും ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞിട്ടുണ്ട്.. നേതാക്കളെ പിന്തുണച്ചുള്ള പരസ്യപ്രതികരണങ്ങൾ ഏറക്കുറെ അവസാനിച്ചെങ്കിലും സമൂഹമാധ്യമങ്ങളിൽ ചർച്ച തുടരുകയാണ്. ഇതിനിടെ, നേതാക്കളുടെ ചില പ്രവൃത്തികൾ മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടുള്ള പ്രതിഛായ മിനുക്കലാണെന്ന വ്യാഖ്യാനവുമുണ്ട്.എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചാണ് സമൂഹമാധ്യമ ചർച്ചകൾ. നേതാക്കളുടെ നേരിട്ടുള്ള ഇടപെടൽ പ്രകടമല്ലെങ്കിലും അവരുടെ ചിത്രമടക്കം ഉപയോഗിച്ച് ഭാവിമുഖ്യമന്ത്രിയെന്നു വാഴ്ത്തിയുള്ള കുറിപ്പുകളും റീലുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേതാക്കളുടെ മികവും നേതൃപാടവവും വ്യക്തമാക്കുന്ന റീലുകളുമായി അണികൾ തുടക്കമിട്ട പ്രചാരണം ഡോക്യുമെന്ററിയിലും പോഡ്കാസ്റ്റിലും എത്തിനിൽക്കുന്നു.ചെന്നിത്തലയുടെ ജീവചരിത്രം വരച്ചുകാട്ടുന്ന ‘ജനനായകൻ’ എഐ വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നു. വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഷൂട്ടിങ് അന്തിമഘട്ടത്തിലാണ്. പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം വായനക്കാരിലെത്തിക്കുന്നെന്ന് പുസ്തകദിനത്തിൽ കോൺഗ്രസിന്റെ അറിയിപ്പെത്തി. ‘നേരിനൊപ്പം: പോരാട്ടങ്ങൾ, നിലപാടുകൾ’ എന്നാണു പുസ്തകത്തിന്റെ പേര്.സതീശന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരവും വൈകാതെ പുറത്തിറങ്ങും. അതേസമയം, പുസ്തകവുമായി സതീശനു ബന്ധമില്ലെന്നും തിരഞ്ഞെടുപ്പുമായി അതിനെ കൂട്ടിക്കെട്ടേണ്ടെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ ചോദ്യങ്ങളോടു വേണുഗോപാലും ചെന്നിത്തലയും പ്രതികരിക്കുന്നുണ്ടെങ്കിലും സതീശൻ ഏറക്കുറെ നിശ്ശബ്ദനാണ്. മുഖ്യമന്ത്രി ചർച്ചകളോടു തനിക്കു താൽപര്യമില്ലെന്നും അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നുമാണ് ഏറ്റവുമൊടുവിൽ വേണുഗോപാൽ പറഞ്ഞത്.
കേരളത്തിന്റെ വികസനത്തിനുള്ള ചർച്ച തുടങ്ങാമെന്ന് ആഹ്വാനം ചെയ്ത് ‘കേരളയാത്ര’ എന്ന പേരിൽ ചെന്നിത്തലയുടെ പോഡ്കാസ്റ്റ് ഇതിനിടെ പുറത്തുവന്നു. ‘രാഷ്ട്രീയ പ്രസ്താവനകളും വിവാദങ്ങളും മുൻനിർത്തിയുള്ള യാത്രയല്ല; രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുമല്ല. നമ്മുടെ നാടിന്റെ വികസനത്തെക്കുറിച്ച് എന്റെയും കോൺഗ്രസിന്റെയും സ്വപ്നങ്ങൾ നിങ്ങളോടു പങ്കുവയ്ക്കാനാണു കേരളയാത്രയെന്ന പോഡ്കാസ്റ്റ്’ എന്ന വാചകത്തോടെയുള്ള ആമുഖ വിഡിയോ ആണ് പുതുതായി സൃഷ്ടിച്ച സമൂഹമാധ്യമ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. ലോൺ ആപ്പുകൾക്കെതിരെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ചുള്ള ആദ്യ എപ്പിസോഡ് ഇന്നലെ പുറത്തിറങ്ങി. അതേസമയം, ചെന്നിത്തലയുടെ ഒൗദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഈ പോഡ്കാസ്റ്റിന്റെ വിഡിയോയോ ലിങ്കോ പങ്കുവച്ചിട്ടില്ല.മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംഘടനക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുംവിധം പത്ര-ദൃശ്യ-സാമൂഹികമാധ്യമങ്ങളിൽ ഉള്‍പ്പെടെ പ്രസ്താവന നടത്തരുതെന്നും ഇത്തരം പ്രതികരണങ്ങൾ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മുന്നറിയിപ്പ്.
ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസ് അണികളിലും യു.ഡി.എഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയത്. ചര്‍ച്ചകളില്‍നിന്ന് പിന്തിരിയാന് എ.ഐ.സി.സിയും കര്‍ശന നിർദേശം നല്‍കി. ഇത് മുഖവിലക്കെടുക്കാതെ അത്തരം നടപടികള്‍ ചിലര്‍ തുടരുന്ന പശ്ചാത്തലത്തിലാണ് കര്‍ശന നിർദേശം നല്കാന് കെ.പി.സി.സി വീണ്ടും നിര്‍ബന്ധിതമായതെന്നും സണ്ണി ജോസഫ് പ്രസ്താവനയിൽ വ്യക്തമാക്കി.സാമൂഹികമാധ്യമ പരാമർശങ്ങൾ പരിധിവിട്ടതോടെ ‘അപകീർത്തികരമാകുന്നു’ എന്ന് ചൂണ്ടിക്കാട്ടി ഡി.ജിപിക്ക് കെ.പി.സി.സി പരാതി നൽകുന്നതിൽവരെ കാര്യങ്ങളെത്തിയിരുന്നു. നേതാക്കളുടെ ചിത്രമടക്കം ഉപയോഗിച്ച് ഭാവിമുഖ്യമന്ത്രിയെന്നു പുകഴ്ത്തിയുള്ള കുറിപ്പുകളും റീലുകളും വ്യാപകമാണ്.ഇപ്പോൾ നടപടിയെടുക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിയും ചർച്ചകൾക്ക് തുടക്കമിട്ടതിൽ സണ്ണി ജോസഫിന്റെ വ്യക്തതയില്ലാത്ത പ്രതികരണങ്ങളും കാരണമായെന്ന വിമർശനം കോൺഗ്രസിലുണ്ട്. കെ.സി. വേണുഗോപാലിന്റെ പേര് ഉയർന്നു കേൾക്കുന്നതിനെ കുറിച്ച ചാനൽ അഭിമുഖത്തിലെ ചോദ്യത്തിന് സാധ്യത തള്ളാതെയായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നു കെ. ബാബു എംഎൽഎ പറഞ്ഞു.
ഒരു കോൺഗ്രസുകാരൻ ആയിരിക്കും മുഖ്യമന്ത്രിയെന്നും അത് ആരെന്നു ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ബാബു പറഞ്ഞു.ആരാകും കേരളത്തിലെ പ്രതിപക്ഷ നേതാവ്? മുഖ്യമന്ത്രിയെക്കുറിച്ച് മാത്രം ചർച്ച ചെയ്താൽ പോരല്ലോ. മുഖ്യമന്ത്രി ആരാകും എന്ന് മേയ് നാലിനു ശേഷം ചർച്ച ചെയ്യാം. 10 കൊല്ലമായി തല്ലുവാങ്ങിയ കോൺഗ്രസ് പ്രവർത്തകർ ഉണ്ട്. അവർക്ക് ഈ ചർച്ചയോട് താല്പര്യം ഇല്ലെന്നും ബാബു വ്യക്തമാക്കി.മാറ്റം ആഗ്രഹിച്ചു വോട്ട് ചെയ്ത ജനങ്ങൾക്കും ഈ ചർച്ചയോടു താല്പര്യം ഇല്ല. മാധ്യമങ്ങളിലൂടെ ചർച്ച ആക്കുന്നത് താല്പര്യം ഇല്ല. കേന്ദ്ര നിരീക്ഷകർ എത്തി MLA മാരുടെ അഭിപ്രായം കേട്ട് ഡൽഹിയിൽ നിന്നുള്ള നേതൃത്വം തീരുമാനിക്കും. അതിൽ മാറ്റം ഉണ്ടാകുമെന്നു കരുതുന്നില്ലെന്നും ബാബു പറഞ്ഞു. എന്നാൽ ബാബുവിന് ഇച്ഛാഭംഗമാണെന്ന് പറയുന്നവരും ധാരാളം. ഏതായാലും വരും മണിക്കൂറുകൾ നിർണായകമാണ് ഡൽഹിയിലുള്ള ചെന്നിത്തലയെ അവഗണിക്കാൻ രാഹുൽഗാന്ധിക്ക് കഴിയുകയില്ല. എംപിമാർ മത്സരിക്കേണ്ട എന്ന് വാശിപിടിച്ച സതീശന് പണി കൊടുക്കാൻ കെ സി വേണുഗോപാൽ അണിയറയിൽ തയ്യാറെടുക്കുന്നു. തനിക്ക് മുഖ്യമന്ത്രി ആകാനാവില്ലെന്ന് മനസ്സിലാക്കിയതോടെ കെസി വേണുഗോപാൽ പതിയെ ചെന്നിത്തലയുടെ കൂടാരത്തിലേക്ക് നീങ്ങുകയാണ്.
സതീശനെക്കാൾ ഭേദം ചെന്നിത്തലയാണെന്ന് കൃത്യമായ വിവരം രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചു കഴിഞ്ഞു. കെ സി നിയമസഭയിൽ മത്സരിക്കാൻ ആലോചിച്ചപോൾ തന്നെ താൻ മത്സരിക്കാനില്ലെന്ന് സതീശൻ പ്രഖ്യാപിച്ചതിലുള്ള കലിപ്പ് ഇതു വരെയും തീർന്നിട്ടില്ല. അതിനാൽ മുഖ്യമന്ത്രി പദവുമായിട്ടായിരിക്കും ചെന്നിത്തല കോളത്തിൽ മടങ്ങിയെത്തുക.
https://www.facebook.com/Malayalivartha






















