Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു; വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു; കൊല വിവരിച്ച് പ്രതി സജി

29 APRIL 2026 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

അമ്മയുടെയും മൂത്ത മകന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ട ഇളയ മകൻ സജി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിച്ചിരുന്നതു വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ. തോട്ടുവാക്കട പൊന്നൂട്ടിൽ‌ മേരി (71), മകൻ റെജി (54) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ മേരിയുടെ ഇളയമകൻ സജി (43) ആണ് അറസ്റ്റിലായത്. കൊലയ്‌ക്കുള്ള കാരണം പ്രതി വ്യക്തമാക്കിയിരിക്കുകയാണ് ;

സ്വത്തുതർക്കവും മാനസികപീഡനവുമാണു കൊലയ്ക്കു കാരണമെന്നാണു പ്രതിയുടെ മൊഴിയെന്നു പൊലീസ് . സജിയുടെ പിതൃത്വത്തെ റെജി ചോദ്യം ചെയ്തു. ഇത് വഴക്കിലേക്ക് നയിച്ചു . താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചിരുന്നില്ല. അതിന്റെ പേരിൽ തർക്കം പതിവായിരുന്നു.

മദ്യപിച്ചെത്തിയ ഒരു ദിവസം സജി തർക്കത്തിനിടെ റെജിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം. ഇതു ചോദ്യം ചെയ്ത മേരിയെ മർദിച്ച് എടുത്തെറിഞ്ഞു. ഇരുവരുടെയും മരണം ഉറപ്പാക്കി രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു. തുടർന്നു വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു. ഇതിന്റെ പിറ്റേന്നാണു വീട്ടുവളപ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടത്.

ഈ ദിവസങ്ങളിലെല്ലാം സജി ജോലിക്കും പോയിരുന്നു. ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നു സജി സമ്മതിച്ചിട്ടുണ്ടെങ്കിലും എന്നാണു കൊലപാതകം നടത്തിയെന്നതു വ്യക്തമാക്കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഏപ്രിൽ ആദ്യയാഴ്ച സംഭവം നടന്നതായാണു പൊലീസിനു ലഭിച്ച സൂചന. ഇന്നലെ വൈകിട്ടു സജിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഇന്നു കോടതിയിൽ ഹാജരാക്കും. സജി കുറ്റം സമ്മതിച്ചതിനു പിന്നാലെ മേരിയുടെയും റെജിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. ഇന്നലെ വൈകിട്ടു മൂന്നോടെ സംസ്കാരം നടത്തി. മേരിയുടെ ഭർത്താവ് പൊന്നൂട്ടിൽ മാത്യു 8 വർഷം മുൻപു കാണാതായ കേസിൽ പുനരന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

 പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സജി ഒളിച്ചിരുന്നതു വീടിനു സമീപത്തെ ഏലത്തോട്ടത്തിലായിരുന്നു. ഇവിടെ തിങ്കളാഴ്ച രാത്രി പരിശോധനയ്ക്കിടെ രണ്ടു തവണ സജിയെ പ്രദേശവാസികൾ കണ്ടു . ആ വിവരം പൊലീസിനെ അറിയിച്ചു . തുടർന്നു പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. എന്നാൽ ഇവിടെ കണ്ടെത്താനായില്ല.

മരംകയറ്റത്തിൽ വിദഗ്ധനായ സജി മരത്തിന്റെ മുകളിലിരുന്നു പൊലീസിന്റെ നീക്കം നിരീക്ഷിച്ചിരിക്കാമെന്നാണു പുറത്ത് വരുന്ന സൂചന. പൊലീസ് ഇന്നലെ പകൽ ഡ്രോണും ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘങ്ങളുമായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെ വീടിനടുത്തുള്ള വഴിയിലൂടെ നടന്നുവന്നാണു സജി കീഴടങ്ങിയത്.നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നുവെന്നും പ്രതി പറഞ്ഞു.

പോലീസ് അന്വേഷിച്ചെത്തിയ ഞായറാഴ്ച വൈകീട്ട് വീടിനടുത്തുനിന്ന് ഒരു ബാഗുമായി സജി ഓടിരക്ഷപ്പെട്ടു. പോലീസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചപ്പോൾത്തന്നെ, ഞായറാഴ്ച വൈകീട്ടോടെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തിനു സമീപത്തുനിന്ന് കുറച്ച് വാഴപ്പഴവും വസ്ത്രങ്ങൾക്കുപയോഗിക്കുന്ന പശയും ഒരു കൈലിയുമടങ്ങിയ ബാഗ് കണ്ടെത്തി. ഇതോടെ, ഇയാൾ സമീപത്തുതന്നെ ഉണ്ടെന്ന് സൂചന ലഭിച്ചു. പിന്നീട് പോലീസും നാട്ടുകാരും തിങ്കളാഴ്ച രാത്രിവരെ ഇവിടെ പരിശോധിച്ചു. വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ ഒളിച്ചുകഴിയുകയായിരുന്നു സജി, താൻ പിടിക്കപ്പെടുമെന്നുറപ്പായതോടെ ഇന്നലെ ഉച്ചയ്ക്ക് 12നു കീഴടങ്ങുകയായിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (42 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (54 minutes ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (56 minutes ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (1 hour ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (1 hour ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (2 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (2 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (2 hours ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (2 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (2 hours ago)

Malayali Vartha Recommends