'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം കണ്ട് ഞെട്ടി പോലീസ്

അമ്മയുടെയും മൂത്ത മകന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ട ഇളയ മകൻ സജി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിച്ചിരുന്നതു വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ. തോട്ടുവാക്കട പൊന്നൂട്ടിൽ മേരി (71), മകൻ റെജി (54) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ മേരിയുടെ ഇളയമകൻ സജി (43) ആണ് അറസ്റ്റിലായത്.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സജി ഒളിച്ചിരുന്നതു വീടിനു സമീപത്തെ ഏലത്തോട്ടത്തിലായിരുന്നു. ഇവിടെ തിങ്കളാഴ്ച രാത്രി പരിശോധനയ്ക്കിടെ രണ്ടു തവണ സജിയെ പ്രദേശവാസികൾ കണ്ടു . ആ വിവരം പൊലീസിനെ അറിയിച്ചു . തുടർന്നു പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. എന്നാൽ ഇവിടെ കണ്ടെത്താനായില്ല.
മരംകയറ്റത്തിൽ വിദഗ്ധനായ സജി മരത്തിന്റെ മുകളിലിരുന്നു പൊലീസിന്റെ നീക്കം നിരീക്ഷിച്ചിരിക്കാമെന്നാണു പുറത്ത് വരുന്ന സൂചന. പൊലീസ് ഇന്നലെ പകൽ ഡ്രോണും ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘങ്ങളുമായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെ വീടിനടുത്തുള്ള വഴിയിലൂടെ നടന്നുവന്നാണു സജി കീഴടങ്ങിയത്.നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നുവെന്നും പ്രതി പറഞ്ഞു.
പോലീസ് അന്വേഷിച്ചെത്തിയ ഞായറാഴ്ച വൈകീട്ട് വീടിനടുത്തുനിന്ന് ഒരു ബാഗുമായി സജി ഓടിരക്ഷപ്പെട്ടു. പോലീസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചപ്പോൾത്തന്നെ, ഞായറാഴ്ച വൈകീട്ടോടെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തിനു സമീപത്തുനിന്ന് കുറച്ച് വാഴപ്പഴവും വസ്ത്രങ്ങൾക്കുപയോഗിക്കുന്ന പശയും ഒരു കൈലിയുമടങ്ങിയ ബാഗ് കണ്ടെത്തി. ഇതോടെ, ഇയാൾ സമീപത്തുതന്നെ ഉണ്ടെന്ന് സൂചന ലഭിച്ചു. പിന്നീട് പോലീസും നാട്ടുകാരും തിങ്കളാഴ്ച രാത്രിവരെ ഇവിടെ പരിശോധിച്ചു. വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ ഒളിച്ചുകഴിയുകയായിരുന്നു സജി, താൻ പിടിക്കപ്പെടുമെന്നുറപ്പായതോടെ ഇന്നലെ ഉച്ചയ്ക്ക് 12നു കീഴടങ്ങുകയായിരുന്നു
https://www.facebook.com/Malayalivartha























