ഭര്‍ത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനുമായി പ്രണയത്തിലായി; മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം തൃശ്ശൂരിലെ ഹോട്ടല്‍മുറിയില്‍ മുറിയെടുത്തു; ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചശേഷം ഇരുവരും തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

സ്വകാര്യ ഹോട്ടല്‍മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍. ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. സംഗീതയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് സുനിൽ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ ഫോൺ നമ്പർ പരിശോധിച്ചപ്പോൾ തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനടുത്ത് ഉണ്ടെന്ന് മനസിലായി.
തുടർന്ന് ഹോട്ടലുകളിൽ പരിശോധന നടത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സംഗീതയേയും റിജോയേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലില്‍ മുറിയെടുത്തത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പോലീസ് കരുതുന്നത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് വിവരം. സംഗീത-സുനിൽ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha




















