ഭാര്യയുടെ മരണം താങ്ങാനായില്ല! സഞ്ചയനകര്‍മത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ ഭർത്താവ് തൂങ്ങി മരിച്ചു; മക്കളില്ലാത്ത ഇരുവരും സ്നേഹിച്ചത് മക്കളെപ്പോലെ... ഇരുവരുടെയും മരണത്തിൽ പകച്ച് ഉറ്റവർ

ഭാര്യ മരിച്ച് അഞ്ചാം ദിവസം വ്യാപാരിയായ ഭര്‍ത്താവിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് ട്രഷറി റോഡിനു സമീപം കട നടത്തുന്ന കണ്ടല കുളപ്പള്ളിവിളാകം നന്ദനം വീട്ടില്‍ എസ്.പ്രഭാകരന്‍നായര്‍(53) ആണ് മരിച്ചത്.
കഴിഞ്ഞ എട്ടാംതീയതി രാവിലെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മഞ്ജുഷയെ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും ഹൃദയാഘാതം മൂലം മരിച്ചു. മഞ്ജുഷയുടെ സഞ്ചയനകര്‍മം ഞായറാഴ്ചയാണ്.
അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രഭാകരന്‍നായരുടെ മരണം. ഈ ദമ്പതിമാര്‍ക്ക് മക്കളില്ല. ശനിയാഴ്ച ഊണ് കഴിഞ്ഞ് വീട്ടിലെ മുറിയില്‍ കയറിയ പ്രഭാകരന്‍നായരെ പിന്നീട് തൂങ്ങിമരിച്ചനിലയിലാണ് ബന്ധുക്കള്‍ കണ്ടത്.
https://www.facebook.com/Malayalivartha























