രണ്ട് മുന്നറിയിപ്പുകള്‍ ഒന്നിച്ച്; മാറിയ കാലാവസ്ഥയില്‍ വെന്ത് ഉരുകി കേരളം; വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിവസങ്ങളാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്, സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ, ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ തൊഴിലാളികള്‍ പുറം ജോലികള്‍ ചെയ്യുന്നത് വിലക്കി! പിന്നാലെ കോവിഡ് നാലാം തരംഗം ജൂണ്‍ ജൂലൈ മാസത്തില്‍ എത്തുമെന്നു മുന്നറിയിപ്പ്

മാറിയ കാലാവസ്ഥയില്‍ വെന്ത് ഉരുകുകയാണ് കേരളം. ഇപ്പോഴിതാ ചുട്ടുപൊള്ളി കേരളം വീണ്ടും. ആറ് ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ എത്തിയേക്കാം. ഇതിനിടെ മറ്റൊരു മുന്നറിയിപ്പ് കൂടി. കോവിഡ് നാലാം തരംഗം നിസ്സാരമായി കാണരുതെന്നു മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം , തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് താപനില നാല്‍പ്പത് ഡിഗ്രി സെല്‍സ്യസ് വരെ എത്താനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ താപനിലയില്‍ മൂന്നു ഡിഗ്രിവരെ കൂടാമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, കൊല്ലം ജില്ലകളില്‍ 37ഉം, തൃശൂരില്‍ 38ഉം ഡിഗ്രി സെല്‍സ്യസ് വരെ ചൂട് ഇപ്പോള്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന് മുകളില്‍ മേഘാവരണം ഇല്ലാത്തതും വരണ്ട അന്തരീക്ഷനിലയും ഉള്ളതിനാലാണ് ചൂട് കൂടുന്നത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിവസങ്ങളാന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപലനില ഉയരും. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കും. തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 38.6 ഡിഗ്രി സെല്‍ഷ്യസാണ്. പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. കോട്ടയത്തും പുനലൂരിലും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. ഈ ദിവസങ്ങളില്‍ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ് സാധ്യത. കാലാവസ്ഥ നിരീക്ഷണ വകുപ്പിന് പുറമേ, മറ്റ് കാലാവസ്ഥ ഏജന്‍സികളും കൊടും ചൂട് പ്രവചിക്കുന്നുണ്ട്. അടുത്ത മൂന്ന് ദിവസവും വരണ്ട കാലാവസ്ഥ തുടരും.
വേനല്‍ക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ വര്‍ഷം സംസ്ഥാനത്ത് ചൂട് കൂടിയിരുന്നു. ഫെബ്രുവരി ആദ്യ വാരം തന്നെ പലയിടങ്ങിളിലും പരമാവധി താപനില 35 ഡിഗ്രി പിന്നിട്ടിരുന്നു. അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ ചൂട് പിന്നെയും കൂടും. അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഇത്തവണ സംസ്ഥാനത്ത് വേനല്‍മഴ സാധാരണ പോലെ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ, ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ തൊഴിലാളികള്‍ പുറം ജോലികള്‍ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. കോവിഡ് നാലാം തരംഗം ജൂണ്‍ ജൂലൈ മാസത്തില്‍ എത്തുമെന്നു മുന്നറിയിപ്പുണ്ട്. ഇതു നിസ്സാരമായി കാണേണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് സംസഥാന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തു മൊത്തം ഇപ്പോള്‍ പതിനായിത്തോളം പേരേ കോവിഡ് ചികിത്സയിലുള്ളൂ. കോവിഡ് നാലാം തരംഗത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ല. മരണസാധ്യതയും കുറവായിരിക്കും. എന്നാല്‍ ജാഗ്രത തുടരണം. മാസ്‌ക് ഉപയോഗിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല.
മാസ്‌ക് ഒരു പോക്കറ്റ് വാക്‌സീനാണ്. രോഗവ്യാപന അന്തരീക്ഷങ്ങളില്‍ റിസ്‌ക് ഗ്രൂപ്പിലുള്ളവര്‍ ചില സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് വളരെ ഉചിതം. വിമാനത്താവളം, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേകിച്ചും. ഇതിനിടയില്‍ കേരളത്തിനാകെ ആശങ്കയിലാക്കുന്ന കടലിലെ അസാധാരണ പ്രതിഭാസങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുയാണ്. ഇനി കടലിന്റെ സ്വഭാവം മാറിയാല്‍ കരയില്‍ അറിയും. കരയിലുള്ളവര്‍ക്ക് മുന്നറിയിപ്പും ലഭിക്കും. അതിനായി ശാസ്ത്രജ്ഞരുടെ പുതിയ ദൗത്യം ബോയ്‌സ് കടലിലേക്ക്. കടലില്‍ പൊങ്ങിക്കിടക്കുന്ന 6 തീരദേശ നിരീക്ഷണ ബോയകളാണ് ഈ നിരീക്ഷകര്‍. ഹൈദരാബാദിലെ ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ആണ് നിരീക്ഷണ ബോയകള്‍ കടലില്‍ സ്ഥാപിക്കുന്നത്. ഇതുവരെ സമുദ്രത്തിന്റെ ഭൗതിക മാറ്റങ്ങളാണ് ബോയകള്‍ വഴി നിരീക്ഷിച്ചത്. സുനാമി, വേലിയേറ്റം പോലുള്ളവ ഇതനുസരിച്ച് പ്രവചിക്കും. പുതിയ ബോയകള്‍ കണ്ടെത്തുന്നത് ജൈവ മേഖലയിലെയും രാസ മേഖലയിലെയും മാറ്റങ്ങളാണ്. സമുദ്രത്തിന്റെ ആരോഗ്യം, ജലഗുണനിലവാരം, താപനില, ലവണാംശം, കലങ്ങല്‍, ഒഴുക്ക്, ഓക്‌സിജന്‍, നൈട്രജന്‍, തുടങ്ങിയവ നിരീക്ഷിക്കാന്‍ ഇവയ്ക്ക് കഴിയും. ഇവ വിലയിരുത്തിയാല്‍ വിവിധ മേഖകളിലെ മാറ്റങ്ങള്‍ പ്രവചിക്കാനും കഴിയുമെന്നത് വലിയ പ്രതീക്ഷയാണ്. യഥാര്‍ഥത്തില്‍ ഓരോ ബോയകളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണ്.
ഇന്ത്യയില്‍ ആദ്യമായാണ് ജീവരാസ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനു സൗകര്യം ഒരുക്കുന്നത്. ക്യാമറകള്‍ മുതല്‍ സ്‌കാനര്‍ വരെയുണ്ട്. ഉപഗ്രഹ സഹായത്തോടെയാണ് പ്രവര്‍ത്തനം. ബോയയില്‍ നിന്ന് വിവരങ്ങള്‍ ഇന്‍കോയ്‌സിലേക്ക് അയയ്ക്കും. 2 മീറ്റര്‍ വ്യാസമുണ്ട് ബോയയ്ക്ക്. ഓരോന്നിനും 8 കോടിയോളം വിലയുണ്ട്. അതിനാല്‍ ബോയയെ തീരദേശ പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും. ബോയ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തീരദേശ പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കും. ഇന്‍കോയ്‌സ് സമുദ്ര ഗവേഷണ കേന്ദ്രവുമായി സഹകരിച്ചാണ് ബോയ തയാറാക്കിയത്. അങ്ങനെ കാലാവസ്ഥാ പ്രവചനത്തിലെ നിലവിലെ പ്രതിസന്ധികളെ അതീജീവിക്കാനുള്ള വലിയ ശ്രമങ്ങള്‍ നടക്കുന്നു എന്നത് വലിയ ആശ്വാസമാണ്. എങ്കിലും മുന്നറിയിപ്പുകള്‍ ഭീഷണിയാണ്. മഴ മാത്രമല്ല കേരളത്തില്‍ തീവ്ര വരള്‍ച്ചയും ഉണ്ടാകുമെന്ന് ലോകപ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് വന്നു കഴിഞ്ഞു. വിശദമായ റിസ്‌ക് മാപ്പിംഗ് നടത്തി കേരളം ഇപ്പോള്‍ത്തന്നെ മുന്നൊരുക്കം നടത്തണം. ഭാവി കാലാവസ്ഥാ മാറ്റം പരിഗണിച്ചുവേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താന്‍.
ഉരുള്‍പൊട്ടല്‍ നേരിടാന്‍ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണമെന്നും വിദഗ്ധര്‍ പറയുകയാണ്. അറബിക്കടലിന്റെ അന്തരീക്ഷം അമ്പരപ്പിക്കും വിധം മാറി. സമുദ്രത്തിന്റെ താപനില മാറുന്നതിനൊപ്പം കാലാവസ്ഥയും മാറുകയാണ്. കഴിഞ്ഞ നാല് ദശകങ്ങളില്‍ അറമ്പിക്കടലിലുണ്ടായ ചുഴലിക്കാറിന്റെ എണ്ണം കൂടി. ആഗോളതാപനില കൂടുന്നതനുസരിച്ച് കൂടുതല്‍ നീരാവിയും അറമ്പിക്കടലില്‍ നിന്ന് വരുന്നുണ്ട്. അതാണ് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടാക്കുന്നത്. 2015-16 കാലഘട്ടങ്ങളില്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടന്ന് പോയത്. 2018 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടങ്ങളില്‍ വെള്ളപ്പൊക്കവും ദുരിതം വിതച്ചു. ഇനി വരുന്ന നാളുകളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടാനാണ് സാധ്യത. എവിടെയാണ് കടലാക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളത്, അതിത്രീവ മഴ ഉണ്ടാവാന്‍ സാധ്യതയുള്ളത് എവിടെയാണ് എന്നെല്ലാം വിശദമായ റിസ്‌ക് മാപ്പിംഗ് നടത്തുകയാണ് സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന പ്രതിവിധി.
https://www.facebook.com/Malayalivartha























