നമ്മളും ഭയക്കണം... ചൈന പുറത്ത് വിട്ട കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും ലോകം കയറി വന്നതാണ്; അപ്പോഴേയ്ക്കും ചൈനയില്‍ വീണ്ടും പിടിമുറുക്കി കോവിഡ്; ചൈനയുടെ ഭീഷണി ലോകത്തിന് ഭീഷണി; ചൈന നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഈ ചൈന വരുത്തിവച്ച കൊറോണ വൈറസ് പൊല്ലാപ്പിന് അനുഭവിച്ചത് ലോകം മൊത്തമാണ്. ചൈനയാണ് വൈറസിനെ സൃഷ്ടിച്ചതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് വരെ പറഞ്ഞിട്ടും ചൈന കുലുങ്ങിയില്ല. കാരണം എന്തായാലും ചൈനയില്‍ വീണ്ടും കോവിഡ് പടരുകയാണ്. അത് എപ്പോള്‍ ഇങ്ങോട്ട് എത്തും എന്നു മാത്രം ചിന്തിച്ചാല്‍ മതി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് ഒന്നര വര്‍ഷത്തിന് ശേഷം കേസ് ആയിരത്തില്‍ താഴെയായത്. ഇന്നലെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആ സമയത്താണ് ചൈനയില്‍ നിന്നും വാര്‍ത്ത വരുന്നത്. വുഹാനിലെ ആദ്യവ്യാപനത്തിനു ശേഷം ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കി. കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ഹോങ്കോങ് അതിര്‍ത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെന്‍സെനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 1.7 കോടി ജനസംഖ്യയുള്ള നഗരമാണിത്. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചും ശക്തമായ ലോക്ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലെ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തി.
ഹോങ്കോങ് അതിര്‍ത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. ഷാങ്ഹായ്, ചാങ്ചുന്‍ നഗരങ്ങളിലും ഭാഗിക ലോക്ഡൗണ്‍ ഉണ്ട്. വിവിധ പ്രവിശ്യകളില്‍ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയയില്‍ തിങ്കളാഴ്ച 3,09,790 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 3 ലക്ഷത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ വ്യാപനത്തിനു കാരണം ഒമിക്രോണ്‍ വകഭേദമാണെന്നാണു വിലയിരുത്തല്‍. ജനുവരി അവസാനത്തോടെയാണു രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരാന്‍ തുടങ്ങിയത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ 15 ശതമാനത്തോളം കുട്ടികളാണെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. കുട്ടികളുടെ മരണം തടയാന്‍ 5-11 വയസ്സുകാര്‍ക്കുള്ള വാക്‌സിനേഷന്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കും.
യുകെയിലും യൂറോപ്പിലെ നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി എന്നിവിടങ്ങളിലും കേസുകള്‍ കഴിഞ്ഞ ഒരാഴ്ചയായി കൂടുകയാണ്. യുകെ, നെതര്‍ലന്‍ഡ്‌സ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കോവിഡ് ബാധിതര്‍ക്കൊപ്പം ആശുപത്രിയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു.
പുതിയ വകഭേദങ്ങള്‍ ഇനിയും വരാനുള്ള സാധ്യത നിലനില്‍ക്കെ വാക്‌സീന്റെ നാലാം ഡോസ് അനിവാര്യമാണെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബോര്‍ല പറഞ്ഞു. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് ഫ്രാന്‍സില്‍ നാലാം ഡോസ് വാക്‌സീന്‍ പ്രഖ്യാപിച്ചു. മൂന്നാം ഡോസ് സ്വീകരിച്ച് 3 മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ്.
യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കോവിഡ് പോസിറ്റീവ് ആയി. ഭാര്യ മിഷേല്‍ നെഗറ്റീവാണെന്നും ചെറിയ തൊണ്ടവേദനയല്ലാതെ മറ്റു ലക്ഷണങ്ങളില്ലെന്നും ഒബാമ ട്വിറ്ററില്‍ അറിയിച്ചു. ഗ്രീക്ക് പ്രധാനമന്ത്രി കിരിയക്കോസ് മിത്സോടാക്കിസും ഇന്നലെ കോവിഡ് പോസിറ്റീവായി. കഴിഞ്ഞയാഴ്ച യൂറോപ്യന്‍ കൗണ്‍സിലിന്റെ അനൗദ്യോഗിക യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
അതേസമയം സംസ്ഥാനത്തെ 12 വയസിനും 14 വയസിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും. കോവിഡ് കുറഞ്ഞതിനാല്‍ ഇനി വാക്‌സിന്‍ വേണോ എന്ന ചിന്തയിലായിരുന്നു പലരും. എന്നാല്‍ ചൈനയിലെ കോവിഡ് വ്യാപനത്തോടെ ആ സംശയം മാറി.
"
https://www.facebook.com/Malayalivartha


























