രാമൻപിള്ളയെ പൂട്ടാനിറങ്ങിയവർക്ക് തിരിച്ചടി; ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി സായി ശങ്കർ; തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിനും വക്കീലായ അഡ്വക്കേറ്റ് ബി രാമന്‍പിളളയ്ക്കും എതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപണം; അന്വേഷണ സംഘത്തിന് എതിരെ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി

ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസില്‍ അന്വേഷണം ശക്തമാകുകയാണ്. പ്രതി ദിലീപിന്റെ കുരുക്ക് മുറുക്കാനുളള ശ്രമമാണ് നടക്കുന്നത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ ദിലീപ് മൊബൈല്‍ ഫോണില്‍ നിന്നും നശിപ്പിച്ചതായും ക്രൈംബ്രാഞ്ച് ആരോപിക്കുകയുണ്ടായി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുക എന്ന ഉദ്ദേശത്തോടെ അന്വേഷണ സംഘം കോടതിയെ സമീപിക്കാനും സാധ്യത ഉണ്ട് .
ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി സൈബര്‍ വിദഗ്ധന്‍ രംഗത്ത് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണുകള്‍ മുംബൈയിലെ ലാബില്‍ എത്തിച്ച് ഡാറ്റ നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ചു കണ്ടെത്തി. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് സൂരജ് എന്നിവരുടേതടക്കമുളള ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിരിക്കുകയാണ്.
12 നമ്പറുകളിലേക്കുളള ചാറ്റുകള്‍ ദിലീപിന്റെ ഒരു ഫോണില്‍ നിന്ന് മാത്രം നീക്കം ചെയ്തതായും കണ്ടെത്തിയിരിക്കുകയാണ് .എന്നാൽ ഇപ്പോൾ ഇതാ തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിനും വക്കീലായ അഡ്വക്കേറ്റ് ബി രാമന്‍പിളളയ്ക്കും എതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാരോപിച്ച് സൈബര്‍ വിദഗ്ധനുംകോഴിക്കോട് സ്വദേശിയുമായ സായ് ശങ്കര്‍ രംഗത്ത് വന്നിരിക്കുകയാണ്.
മൊബൈല്‍ ഫോണിലെ ഡാറ്റ നശിപ്പിക്കുന്നതില്‍ ദിലീപിന് ഇയാളുടെ സഹായം കിട്ടിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന് പിന്നാലെ സായ് ശങ്കറിനെ വിളിച്ച് വരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യുകയുണ്ടായി. അതോടെയാണ് സൈബര്‍ തെളിവുകള്‍ നശിപ്പിച്ചത് ബി രാമന്‍പിളളയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് പറയണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നുവെന്നതാണ് സായ് ശങ്കര്‍ ഉയർത്തുന്ന ആരോപണം. അന്വേഷണ സംഘത്തിന് എതിരെ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു .
സായ് ശങ്കറിന്റെ പരാതി പരിഗണിച്ച ഹൈക്കോടതി അടിയന്തര നടപടി സ്വീകരിച്ചിരിക്കുകയാണ്. നോട്ടീസ് നല്‍കാതെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ആരെയും വിളിച്ച് വരുത്തരുത് എന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ പറഞ്ഞിട്ടുണ്ട് . സായ് ശങ്കറിനെതിരെ അന്വേഷണത്തിന് തടസ്സമില്ലെന്നും ഹൈക്കോടതി അന്വേഷണ സംഘത്തോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും മറ്റുളളവരും ഗൂഢാലോചന നടത്തി എന്നതാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ജനുവരി 29ന് ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനിടെ ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് കൊണ്ടുപോയി ഡാറ്റ നീക്കം ചെയ്തു എന്നാണ് ഫോറന്‍സിക് പരിശോധനയില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ഇത്തരത്തില്‍ നിര്‍ണായക ഡാറ്റ നീക്കം ചെയ്തതിന് ശേഷമാണ് ആറ് ഫോണുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത് എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. മുംബൈയിലെ ലാബില്‍ എത്തി അന്വേഷണ സംഘം പരിശോധന നടത്തുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ആറ് ഫോണുകളിലേയും വിവരങ്ങള്‍ മാറ്റിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി അന്വേഷണ സംഘത്തിന് ലഭിച്ചത് കേസില്‍ വളരെ നിർണ്ണായകമായി.
https://www.facebook.com/Malayalivartha


























