ഇത് മുകളിലുളള ശക്തിയുടെ ഇടപെടല്‍! രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ അത് സംഭവിച്ചിരിക്കുന്നു... ഏകദേശം 150തോളം ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചെന്നാണ് ഫൊറന്‍സിക് ലാബിലെ പരിശോധനയില്‍ കണ്ടെത്തിയത്... ഇത് ദിലീപിന് ഊരാനാകാത്ത വന്‍ കുരുക്ക്

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം തുടങ്ങിയത്. പിന്നാലെ ഓരോ ദിവസവും പുറത്ത് വന്നത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ തന്നെയായിരുന്നു. ഒടുക്കം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ വരെ ഗൂഢാലോചന നടത്തി. ഇപ്പോഴിതാ തെളിവുകള്‍ നശിപ്പിച്ചു എന്നാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ദിലീപ് ഹാജരാക്കിയ ഫോണുകളില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. ഏകദേശം 150തോളം ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചെന്നാണ് ഫൊറന്‍സിക് ലാബിലെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ദിലീപിന് വന്‍ കുരുക്കായേക്കും. അതേസമയം നമുക്ക് മുകളിലുളള ഒരു ശക്തിയുടെ ഇടപെടല്‍ ഈ കേസില്‍ സംഭവിച്ചിരിക്കുന്നതായാണ് അഡ്വക്കേറ്റ് അജകുമാർ പറയുന്നത്.
അഡ്വക്കേറ്റ് അജകുമാറിന്റെ വാക്കുകളിലൂടെ..
'' കോടതി ആണ് ദിലീപിനോട് 7 ഫോണുകള്‍ ഹാജരാക്കാന്‍ പറഞ്ഞത്. ഒരു ഫോണ്‍ ഹാജരാക്കിയില്ല. ആ ഫോണ്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണോ കാണാത്തതാണോ അതോ മനപ്പൂര്‍വ്വം മാറ്റിയതാണോ എന്നൊക്കെ സംശയം ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. തെളിവുകളെല്ലാം നശിപ്പിച്ച ശേഷം പരിഹാസരൂപേണയാണ് ഫോണുകള്‍ കൈമാറിയിരിക്കുന്നത്. അത് കോടതിവിധിയുടെ നഗ്നമായ ലംഘനമാണ്''. മുന്‍കൂര്‍ ജാമ്യം നല്‍കുമ്പോള്‍ കോടതി പറഞ്ഞിരുന്നതാണ് അന്വേഷണവുമായി സഹകരിക്കണം എന്നത്. ഈ രീതിയില്‍ ആണോ സഹകരണം എന്ന് കോടതി തന്നെ തീരുമാനിക്കട്ടെ. ഫോണുകളില്‍ നിന്ന് നശിപ്പിച്ച വിവരങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്.
മുംബൈയിലെ ഫോറന്‍സിക് ലാബില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് മിറര്‍ കോപ്പിയില്‍ ഉണ്ടാകുമോ എന്നത് സംശയമാണ്''. എപ്പോഴാണ് ഡിലീറ്റ് ചെയ്തിട്ടുളളത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചാല്‍ അത് പ്രോസിക്യൂഷന് നേട്ടമാകും. ആ തെളിവുകള്‍ കോടതിയില്‍ പ്രതിക്ക് എതിരെ ഉപയോഗിക്കാന്‍ സാധിക്കും. പോലീസിനെ സംബന്ധിച്ച് ഓരോ പരിശോധന കഴിയുമ്പോഴും കിട്ടുന്ന വിവരങ്ങളാണ് പുറത്ത് വിടുന്നത്. അവരുടെ കയ്യില്‍ ഇനി എന്തൊക്കെ തെളിവുകള്‍ എത്തും എന്നത് പ്രവചിക്കാന്‍ സാധിക്കില്ല''. 'ഫോണ്‍ ഹാജരാക്കാന്‍ പറയുന്നത് അതിലെ ഡേറ്റ അന്വേഷണത്തിന് സഹായകരമാകും എന്നതിനാലാണ്. ഈ പറയുന്ന ഡാറ്റ ഇല്ലെങ്കില്‍ പിന്നെ ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതില്‍ എന്താണ് കാര്യമുളളത്.
ഇത് വാസ്തവത്തില്‍ കോടതി വിധിയെ അവഹേളിക്കലാണ്. ഫോണുകളേ ഹാജരാക്കാന്‍ പറഞ്ഞുളളൂ, അതിലെ കണ്ടന്റ് അതുപോലെ വെക്കാന്‍ പറഞ്ഞില്ല എന്നുളള വാദം ഇനി ഉന്നയിക്കുമോ എന്ന് പറയാന്‍ സാധിക്കില്ല''. ''തെളിവില്‍ അഭിഭാഷകരുടെ റോള്‍ എന്താണ് എന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. നമുക്ക് മുകളിലുളള ഒരു ശക്തിയുടെ ഇടപെടല്‍ ഈ കേസില്‍ സംഭവിച്ചിരിക്കുന്നു. ഒരിക്കലും ഒരു കേസിന്റെ അന്തിമ റിപ്പോര്‍ട്ട് വന്ന് വിചാരണ നടക്കുമ്പോള്‍ ഇനിയൊരു പുനരന്വേഷണം വരുമെന്നോ അപ്പോള്‍ ഫോണും ചെയ്തിട്ടുളള കാര്യങ്ങളുമൊക്കെ അന്വേഷണ വിധേയമാക്കുമെന്നോ ഈ കേസിലെ പ്രതികള്‍ പ്രതീക്ഷിച്ചിട്ടില്ല. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ വാസ്തവത്തില്‍ പ്രതികളുടെ ബാലന്‍സ് തെറ്റി''. 'ആ ബാലന്‍സ് തെറ്റലില്‍ നിന്നുളള അത്യാഹിതങ്ങളാണ് ഇപ്പോള്‍ പ്രതികള്‍ക്ക് സംഭവിച്ചിരിക്കുന്നത്. അത് സ്വയം വരുത്തി വെച്ചതാണ്. അതിനെ സഹായിച്ചിട്ടുളളവരുണ്ടെങ്കില്‍ അവരും ഉത്തരം പറയേണ്ടി വരും. രണ്ടാമതൊരു അന്വേഷണത്തിന് അവസരം ഉണ്ടാക്കിയത് ഈ പ്രതികളുടെ പ്രവൃത്തികള്‍ തന്നെയാണ്. ഈ കേസിന്റെ വിചാരണ നടന്നതിന് ശേഷം ഈ ഫോണുകളിലൂടെ എന്തൊക്കെ ഇടപാടുകള്‍ നടന്നു എന്നൊക്കെ അവര്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























