വിമാനത്താവളം ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകും; ശബരിമല വിമാനത്താവളത്തിനായി പാർലമെന്ററി സമിതിയുടെ അനുമതി; കേരള ബജറ്റിൽ രണ്ട് കോടി രൂപ ശബരിമല വിമാനത്താവളം പദ്ധതിക്കായി മാറ്റി

ശബരിമല വിമാനത്താവളത്തിനായി പാർലമെന്ററി സമിതി രംഗത്ത് വന്നിരിക്കുകയാണ്. വിമാനത്താവളത്തിന് പാർമെന്ററി സമിതി അനുമതി നൽകിയിരിക്കുകയാണ്. പദ്ധതി യഥാർഥ്യമാകേണ്ടതാണെന്ന് ഗതാഗത - ടൂറിസം സമിതി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായും ചർച്ചകൾ നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
റിപ്പോർട്ടിൽ പറയുന്നത് വിമാനത്താവളം ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുമെന്നാണ് . കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കണമെന്നും പറയുന്നുണ്ട് . വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചു. ഡിസംബറിൽ സൈറ്റ് ക്ലിയറൻസിന് വ്യോമസേന അനുമതി നൽകുകയും ചെയ്തു. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് ഇനിയും കിട്ടിയിട്ടില്ല എന്നതാണ് സത്യാവസ്ഥ .
കേരള ബജറ്റിൽ രണ്ട് കോടി രൂപ ശബരിമല വിമാനത്താവളം പദ്ധതിക്കായി വകയിരുത്തുകയുണ്ടായി.വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ് അമേരിക്കയിലെ ലൂയിസ് ബർജറാണ്. ഇവർക്ക് ചുമതല നൽകിയത് കെഎസ്ഐഡിസിയാണ്. സാങ്കേതിക - സാമ്പത്തിക ആഘാത പഠനം നടത്താൻ കമ്പനിക്ക് സമയം നൽകിയിരിക്കുന്നത് ഓഗസ്റ്റ് വരെയാണ്. ഇതിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
പ്രധാന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ഓരോ വർഷവും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇന്ത്യയ്‌ക്കുളളിൽ നിന്നും വിദേശത്ത് നിന്നും ഇവിടെ എത്തുന്നത്. വിമാനത്താവളം തീർത്ഥാടക വിനോദസഞ്ചാരത്തിന് പ്രോത്സാഹനമായി മാറും . കൊച്ചിയുടെയും തിരുവനന്തപുരത്തിന്റെയും അടുത്താണ് ഈ വിമാനത്താവളം ഉള്ളത് . അതുകൊണ്ടു തന്നെ ടൂറിസം മന്ത്രാലയത്തിന് ശബരിമലയെ ഇവിടവുമായി കോർത്തിണക്കി പദ്ധതികൾ ആവിഷ്‌കരിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
2020 ഡിസംബറിൽ പ്രതിരോധ മന്ത്രാലയം ശബരിമലയിൽ വിമാനതാവള സൈറ്റ് ക്ലിയറൻസിന് അനുമതി നൽകി. വ്യോമസേനയ്‌ക്ക് എതിർപ്പില്ല. സൈറ്റ് ക്ലീയറൻസിന് ശേഷം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. ഗ്രീൻഫീൽഡ് എയർപോർട്ട് പോളിസി അനുസരിച്ച് ഇതിനായി അപേക്ഷ നൽകണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിൽ നിശ്ചയിച്ച റൺവേക്ക് നീളം പോരാ എന്നൊരു ഘട്ടം വന്നിരുന്നു. റൺവേക്ക് കൂടുതൽ നീളമുള്ള പ്രദേശം കണ്ടെത്തുന്നതിനായി ചെറുവള്ളി എസ്റ്റേറ്റിൽ ‘ഒബസ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ്’ സർവേ നടത്തിയിരുന്നു .
കൺസൽറ്റിങ് ഏജൻസിയായ ലൂയി ബഗ്റുടെ നിർദേശപ്രകാരം ചെന്നൈയിലെ ‘ജിയോഐഡി’ കൺസൽറ്റിങ് ഏജൻസിയാണ് ഒഎൽഎസ് സർവേ നടത്തുന്നത്. വിമാനങ്ങൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും തടസ്സമാകുന്ന വസ്തുക്കൾ ഉണ്ടോ എന്നാണ് ഒഎൽഎസ് സർവേയിൽ കണ്ടെത്തുന്നത്.
നേരത്തെ ലൂയി ബഗ്ർ ഡ്രോൺ സർവേ നടത്തി ഭൂമി അനുയോജ്യമാണെന്നു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് സ്പെഷൽ ഓഫിസർ വി.തുളസീദാസിന്റെ നേതൃത്വത്തിൽ നടത്തിയ വിലയിരുത്തൽ യോഗത്തിലാണ് റൺവേയുടെ നീളം സംബന്ധിച്ചു സംശയം ഉയർന്നത്.
https://www.facebook.com/Malayalivartha


























