ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വാമിയെ പരിചയപ്പെട്ടു... പിന്നാലെ സ്വാമിയുടെ സ്വഭാവം ആകെ മാറിമറിഞ്ഞു; സ്വാമി അശ്ലീല വിഡിയോകളും ചിത്രങ്ങളും അയക്കുന്നത് പതിവാക്കിയതോടെ തോപ്പുംപടി സ്റ്റേഷനിൽ പരാതി നൽകി.. പൊലീസ് അർദ്ധരാത്രിയിലടക്കം രണ്ടുതവണ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു! രണ്ടുകുട്ടികളോടൊത്തു കഴിയുന്ന തന്നെ പരിചയമില്ലാത്ത ഒരാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; തിരുവനന്തപുരം സ്വദേശിയും 46 കാരനുമായ സ്വാമിക്കെതിരെ പോലീസ് മൗനം പാലിക്കുകയാണെന്ന് പരാതി...

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവരുന്നത്. യുവതിയും കുടുംബവും ഒന്നടങ്കം സ്വാമി കാരണത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്. എന്നാൽ അശ്ലീല സന്ദേശങ്ങളും ഫോട്ടോയും അയച്ച് നിരന്തരം ശല്യപ്പെടുത്തിയ സ്വാമിക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് യുവതിയുടെ ആരോപണം. തിരുവനന്തപുരം സ്വദേശിയും 46 കാരനുമായ സ്വാമിക്കെതിരെയാണ് തോപ്പുംപടി സ്വദേശിനി പരാതി നൽകിയത്. അതേസമയം, എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലിലെത്തിയ സ്വാമിയെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും യുവതി വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യുവതി സ്വാമിയെ പരിചയപ്പെട്ടത്. സ്വാമി അശ്ലീല വിഡിയോകളും ചിത്രങ്ങളും അയക്കുന്നത് പതിവാക്കിയതോടെ തോപ്പുംപടി സ്റ്റേഷനിൽ പരാതി നൽകി.
പൊലീസ് അർദ്ധരാത്രിയിലടക്കം രണ്ടുതവണ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. സ്റ്റേറ്റ്‌മെറ്റ് എടുക്കാനും എഫ്.ഐ.ആറിന്റെ പകർപ്പു നൽകാനുമൊക്കെയായി വിളിപ്പിച്ച് രാത്രി ഏറെ വൈകിയാണ് വിട്ടയച്ചതെന്നും അവർ പറഞ്ഞു. അതിനിടെയാണ് സ്വാമിയെ ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിൽ രണ്ടുപേരെ മറ്റൊരു സ്റ്റേഷനിൽ അറസ്റ്റുചെയ്തത്. സംഭവത്തിൽ തന്നെയും പിടിക്കുമോയെന്ന ആശങ്കയിൽ ഭർത്താവ് മാറി നിൽക്കുകയാണ്. രണ്ടുകുട്ടികളോടൊത്തു കഴിയുന്ന തന്നെ പരിചയമില്ലാത്ത ഒരാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു. പരിശോധനയ്ക്കായി ഫോൺ സ്‌റ്റേഷനിൽ നൽകണമെന്ന ആവശ്യമാണ് ഇപ്പോൾ പൊലീസ് ഉന്നയിക്കുന്നത്. തെളിവു നശിപ്പിക്കപ്പെടുമോയെന്ന ആശങ്കയാൽ ഫോൺ നൽകിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























